ആശങ്ക ഒഴിയുന്നു കരാര്‍ പുതുക്കി മാനുവല്‍ ന്യൂയര്‍
മാനുവല്‍ ന്യൂയര്‍ ബയേര്ണ് മ്യൂണിക്കുമായി കരാര്‍ പുതുക്കി.നിലവിലെ കരാര്‍ 2023 വരെയാണ്. ബയേര്ണ് മ്യൂണിക്കുമായി ധാരണയിലെത്താന്‍ ഇത്രയും കാലം കഴിയാതെ പോയ ന്യൂയര്‍ ടീമില്‍ തുടരുമെന്ന വാര്‍ത്ത ബയേര്ണ് മ്യൂണിക്ക് ആരാധകര്‍ക്ക് സന്തോഷം പകരുന്നതിയിരിക്കും.2020-21 സീസണിനായി അലക്സാണ്ടർ നൂബലിനെ ഒപ്പിടാൻ ബയേൺ നീങ്ങിയിരുന്നുവെങ്കിലും ക്ലബ്ബിന്റെ ഒന്നാം നമ്പർ സ്ഥാനത്ത് തുടരുമെന്ന് ന്യൂയറിന് ഉറപ്പ് നൽകി.
കൊറോണ വൈറസ് പാൻഡെമിക്കിന്റെ , ഒരു തീരുമാനമെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല,കാരണം ബുണ്ടസ്ലിഗ ഫുട്ബോൾ തുടരുമോ, എപ്പോൾ, എങ്ങനെ എന്ന് ആർക്കും അറിയില്ല.ഞങ്ങളുടെ ഗോൾകീപ്പിംഗ് കോച്ച് ടോണി തപലോവിച്ചിനൊപ്പം പ്രവർത്തിക്കുന്നത് തുടരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.ഇപ്പോള്‍ അത് നിറവേറിയിരിക്കുന്നു.ബയേണിലെ ഭാവി ഭദ്രം ആണെന്നും ന്യൂയര്‍ അഭിമുഘത്തിലെ സംഭാഷണത്തിനിടയില്‍ കൂട്ടിച്ചേര്‍ത്തു.






































