ഞങ്ങള്‍ മെസ്സിയേ സൈന്‍ ചെയ്യാന്‍ അടുത്തെത്തിയതായിരുന്നു-എയ്ഞ്ചല്‍ ടോറസ്
ബാഴ്സലോണ താരമായ ലയണല്‍ മെസ്സിയെ തങ്ങള്‍ സൈന്‍ ചെയ്യാന്‍ വളരെ അടുത്തെത്തിയതാണ് എന്ന് സ്പാനിഷ് ക്ലബായ ഗെറ്റാഫേയുടെ പ്രസിഡന്റ് എയ്ഞ്ചല്‍ ടോറെസ്.ജോവാന് ലപ്പോര്‍ട്ടയുമായി നല്ല ബന്ദം സൂക്ഷിക്കുന്ന ടോറസ് ഡീലിന് വളരെ അടുത്തെത്തി എന്നാണ് അവകാശപ്പെടുന്നത്.
” അന്നത്തെ മാനേജർ ഫ്രാങ്ക് റിജ്കാർഡ് ഇത് അംഗീകരിച്ചില്ല.എന്നാല്‍ ഞങ്ങള്‍ പിന്നേയും 2008 ല്‍ ബാഴ്സയുടെ അടുത്തേക്ക് പോയി ഇപ്രാവശ്യം ഞങ്ങള്‍ പെപ് ഗാര്‍ഡിയോളക്ക് വേണ്ടിയാണ് പോയത്.അകാലത്തെ ബാഴ്സലോണ സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ പെപ്പിന്റെ പ്രവര്‍ത്തിയില്‍ ലപ്പോര്‍ട്ട സന്തോഷവനല്ലെന്നും പെപ്പിനെ നല്‍കിയേക്കും എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നേയും ബാഴ്സയിലേക്ക് പോയി,എന്നാല്‍ ഫ്രാങ്ക് റിജ്കാര്ഡിന് ശേഷം പെപ് ഗാര്‍ഡിയോള ബാഴ്സയുടെ മാനേജറായി ചുമതലയേറ്റു.”എയ്ഞ്ചല്‍ ടോറസ് മാര്‍കയോട് പറഞ്ഞു.






































