Foot Ball Top News

പിച്ചിന് പുറത്ത് റൊണാള്‍ഡോ എനിക്ക് തലവേദന സൃഷ്ട്ടിച്ചിരുന്നു-ഫാബിയോ കാപ്പെല്ലോ

May 21, 2020

പിച്ചിന് പുറത്ത് റൊണാള്‍ഡോ എനിക്ക് തലവേദന സൃഷ്ട്ടിച്ചിരുന്നു-ഫാബിയോ കാപ്പെല്ലോ

മുൻ ബ്രസീൽ സ്‌ട്രൈക്കർ റൊണാൾഡോയാണ് താൻ പരിശീലിപ്പിച്ചതിൽ വച്ച് ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനാണെന്ന് ഫാബിയോ കാപ്പെല്ലോ,ഇതുമാത്രമല്ല പിച്ചിന് പുറത്ത്  അയാള്‍ എനിക്ക് തലവേദന ആയിരുന്നുവെന്നും കപ്പെല്ലോ കൂട്ടിച്ചേര്‍ത്തു.മികച്ച ഫുട്ബോള്‍ കളിക്കാരില്‍  ഒരാളായ റൊണാള്‍ഡോ 2002 മുതല്‍ 2007 വരെ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്നു.2006 സീസണില്‍ പകുതിയില്‍ എത്തിയ കപ്പെല്ലോ പകുതി സീസണ്‍ മാത്രാമാണ് റൊണാള്‍ഡോയുമായി ചിലവഴിച്ചത്.

 

 

ഞാന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും ടാലെന്‍റഡ് ആയ കളിക്കാരന്‍ ആണ് റൊണാള്‍ഡോ.എന്നാൽ അതേ സമയം, ഡ്രസ്സിംഗ് റൂമിൽ എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ച കളിക്കാരനായിരുന്നു അദ്ദേഹം.ഏത് സമയവും പാര്‍ട്ടി നടത്തും അദ്ദേഹം.ഒരു ദിവസം വാന്‍ നിസില്‍റൂയ് ഡ്രസ്സിങ് റൂം മൊത്തം മദ്യം നാറുന്നു എന്ന് പറഞ്ഞു ഞാന്‍ നോക്കിയപ്പോള്‍ അദ്ദേഹം അവിടെ പാര്‍ട്ടി നടത്തുകയായിരുന്നു എന്ന് കപ്പെല്ലോ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Leave a comment