Foot Ball Top News

ദ്രോഗ്ബ ഗോള്‍ നേടിയപ്പോള്‍ എന്‍റെ കണ്ണുകള്‍ മങ്ങലില്‍ ആയിരുന്നു-ആഷ്‌ലി കോൾ

May 21, 2020

ദ്രോഗ്ബ ഗോള്‍ നേടിയപ്പോള്‍ എന്‍റെ കണ്ണുകള്‍ മങ്ങലില്‍ ആയിരുന്നു-ആഷ്‌ലി കോൾ

ചാമ്പ്യൻസ് ലീഗ് ഫൈനൽ ബയേൺ മ്യൂണിക്കിനെതിരെ   ജയിച്ചത് മുൻ ചെൽ‌സി ലെഫ്റ്റ് ബാക്ക് ആഷ്‌ലി കോൾ അനുസ്മരിച്ചു.2012 ചാമ്പ്യന്‍സ് ലീഗാണ് ചെല്‍സി നേടിയത്.ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ 120 മിനിറ്റിൽ 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി കിക്കില്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി ചെൽസി അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടി.

 

“ആദ്യ ഗോള്‍ മുള്ളര്‍ നേടിയപ്പോള്‍ എല്ലാം കഴിഞ്ഞു എന്നാണ് ഞാന്‍ വിചാരിച്ചത്,എന്നാല്‍ 88 ആം മിനുട്ടില്‍ ദ്രോഗ്ബ ഹെഡറിലൂടെ ഗോള്‍ നേടി സമനില പിടിച്ചു.ആ ഗോള്‍ എനിക്ക് തീരെ ഓര്‍മയില്ല,വെറും മങ്ങല്‍ മാത്രമായിരുന്നു എന്‍റെ കണ്ണില്‍ അപ്പോള്‍.ആ ഗോള്‍ വീണപ്പോള്‍ എനിക്ക് ഉറപ്പായി ഞങ്ങള്‍ തന്നെ ജയിക്കും എന്ന്” ഡര്‍ബി യൂണിവേഴ്സിറ്റി നടത്തിയ അഭിമുഘത്തില്‍ ആഷ്‌ലി കോൾ പറഞ്ഞു.

Leave a comment