Foot Ball Top News

ബ്രസീലിയന്‍ റൊണാള്‍ഡോയെ പോലെ വേറെ ഒരു താരം ഇനി ഉണ്ടാകില്ല-റോബർട്ടോ കാർലോസ്

May 19, 2020

ബ്രസീലിയന്‍ റൊണാള്‍ഡോയെ പോലെ വേറെ ഒരു താരം ഇനി ഉണ്ടാകില്ല-റോബർട്ടോ കാർലോസ്

മറ്റൊരു റൊണാൾഡോ ഉണ്ടാവില്ലെന്ന് റോബർട്ടോ കാർലോസ് പറയുന്നു, ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോ നെയ്മറോ പോലും തന്റെ മുൻ ബ്രസീൽ ടീം അംഗവുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്ന്  കാര്‍ലോസ്   വാദിക്കുന്നു.1996 -97 സീസണില്‍ ബാഴ്സലോണയിലേക്ക് വന്ന റൊണാള്‍ഡോ ഏവരുടെയും ശ്രദ്ധ കവര്‍ന്നിരുന്നു.പക്ഷേ പിന്നീട് അദ്ദേഹത്തിന് പരീക്ഷണത്തിന്റെ നാളുകള്‍ ആയിരുന്നു.

 

പിന്നീട് അഞ്ച് കൊല്ലത്തോളം കാല്‍മുട്ടിന് ഏറ്റ പരിക്ക് അദ്ദേഹത്തിനെ പരീക്ഷിച്ചു കൊണ്ടിരുന്നു.എന്നിരുന്നാലും, 2002 ലെ ലോകകപ്പിൽ ബ്രസീലിനെ വിജയത്തിലേക്ക് നയിക്കുന്നതിനായി അദ്ദേഹം പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തി , ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും അദ്ദേഹത്തിന്റെ പ്രകടനം   റയൽ മാഡ്രിഡിലേക്കുള്ള വഴി വെട്ടി തുറന്നു കൊടുത്തു.അദ്ദേഹത്തിനെ പോലെ വേറെ ഒരു താരം ഉണ്ടാവില്ല അത് ഉറപ്പ് ഇപ്പോഴത്തെ നെയ്മര്‍,മെസ്സി,റൊണാള്‍ഡോ എന്നിവര്‍ പോലും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് അടുത്തുവരില്ല എന്നും കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു.

Leave a comment