Foot Ball Top News

പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ -ഹാരി മാഗ്വെയർ 

May 15, 2020

പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ -ഹാരി മാഗ്വെയർ 

കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് കീപ്പർ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗം ഹാരി മാഗ്വെയർ  ഡേവിഡ്  ഡി ഗിയയെ പ്രശംസിച്ചു.സര്‍ അലക്സ് ഫെര്‍ഗൂസന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്  വിട്ടത്തിന് ശേഷം യുണൈറ്റഡ് കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് യൂറോപ്പ് കണ്ടത്.ഇതിനിടയിലും ഡി ഗിയ തന്‍റെ ഫോം വിടാതെ കാത്ത് സൂക്ഷിച്ചു.

 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടി വി നടത്തിയ അഭിമുഘത്തിലാണ് ഹാരി മഗ്വൈര്‍ തന്‍റെ മനസ്സ് തുറന്നത്.”ഞാന്‍ കുറച്ച് കൊല്ലങ്ങളായി അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ പത്ത് കൊല്ലത്തില്‍ ഡി ഗിയയെ പ്ലേ ഒരു ഗോള്‍ കീപ്പര്‍ പ്രീമിയര്‍ കളിച്ചിട്ടില്ല.അയാളുടെ കീഴില്‍ കളിക്കാന്‍ കിട്ടിയ അവസരം വളരെ വലിയ നേട്ടമായി ഞാന്‍ കാണുന്നു”.

Leave a comment