ബ്രൂണോ റൊണാള്‍ഡോയെ പോലെ-ലൂയിസ് ഫെല്ലിപ്പ്
ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ കണക്കിലെടുക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസ് “ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ്” എന്ന് മുൻ സ്പോർട്ടിംഗ് സി.പി. ടീം അംഗമായ ലൂയിസ് ഫെല്ലിപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫെര്‍ണാണ്ടസിന്റെ പ്രകടനത്തില്‍ അതിശയിക്കാനില്ല എന്നും ലൂയിസ് ഫെല്ലിപ്പ് പറഞ്ഞു.ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ യുണൈറ്റഡ് 55 മില്യണ്‍ യൂറോ നല്കി വാങ്ങിയതാണ് ബ്രൂണോയെ.
25 വയസുള്ള ബ്രൂണോ ഫെര്‍ണാണ്ടസിന് തന്റെ കഴിവ് തെളിയിക്കാന്‍ പറ്റിയ അവസരം ആണിത്.അദ്ദേഹം ടീമിഒ എത്തിയതിന് ശേഷം യുണൈറ്റഡിന്റെ പ്രകടനത്തില്‍ വ്യക്തമായ മുന്നേറ്റമുണ്ട്.”ബ്രൂണോ റൊണാള്‍ഡോയെ പോലെയാണ്,ഒരു മല്‍സരം തോറ്റാല്‍ പിന്നെ ആരോടും സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.ട്രെയിനിങ് കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും അധികം ചിലവഴിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.”ലൂയിസ് ഫെല്ലിപ്പ് ഇഎസ്പിഎന്‍ ബ്രസീലിനോട് പറഞ്ഞു.






































