Foot Ball Top News

സാഞ്ചോ ജൂണിയര്‍ നെയ്മര്‍ -ഓവന്‍ ഹാര്‍ഗ്രാവെസ്

May 15, 2020

സാഞ്ചോ ജൂണിയര്‍ നെയ്മര്‍ -ഓവന്‍ ഹാര്‍ഗ്രാവെസ്

യുവ താരമായ ജാഡന്‍ സാഞ്ചോ ബ്രസീലിയന്‍ താരമായ നെയ്മറുമായി താരതമ്യപ്പെടുത്താന്‍ ആകുമെന്നും ഏത് ടീമും സഞ്ചോയെ പോലെ ഒരാളെ ആഗ്രഹിക്കും എന്നും മുന്‍ യുണൈറ്റഡ് താരം ഓവന്‍ ഹാര്‍ഗ്രാവെസ്.യുവ ഇംഗ്ലണ്ട് താരത്തിനായി യൂറോപ്പിലെ എല്ലാ പ്രമുഘ ക്ലബുകളും അരങ്ങിലുണ്ട്.എന്നാല്‍ വാര്‍ത്തകള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആയിരിക്കും സാഞ്ചോയെ സൈന്‍ ചെയ്യാന്‍ പോകുന്നത് എന്നാണ്.

 

“അദ്ദേഹത്തിന്റെ കളി സ്വപ്നം കാണുന്നത് പോലെയാണ് എനിക്ക്  തോന്നാറുള്ളത്.അദേഹത്തിനെ ജൂണിയര്‍ നെയ്മര്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏറ്റവും രസകരമായ കാര്യം എന്തെന്ന് വച്ചാല്‍ ഫുട്ബോള്‍ ഒരു സ്ട്രക്ചേര്‍ഡ് ഗെയിം ആയിട്ടുപോലും തന്‍റെ ഭാവന ഉപയോഗിക്കാനുള്ള കഴിവ് സാഞ്ചോയ്ക്കുണ്ട്.സ്ട്രീറ്റ് ഫുട്ബോള്‍ അദ്ദേഹം തന്‍റെ കളിയില്‍ കൊണ്ടുവരുന്നുണ്ട് എന്നും ” ഓവന്‍ ഹാര്‍ഗ്രാവെസ് ടോക്ക് സ്പോര്ട്സിനോട് പറഞ്ഞു.

 

 

 

Leave a comment