Foot Ball Top News

ടെവെസ് തീരെ പ്രൊഫഷണല്‍ ആയിരുന്നില്ല-ഗാരി നേവില്ലേ

May 14, 2020

ടെവെസ് തീരെ പ്രൊഫഷണല്‍ ആയിരുന്നില്ല-ഗാരി നേവില്ലേ

അര്‍ജന്‍റൈന്‍ താരമായ കാര്‍ലോസ് ടെവെസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ വെറുക്കപ്പെട്ടവന്‍ ആണ്.ടെവെസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് പോയതാണ് അതിന് കാരണം.എന്നാല്‍ മുന്‍ യുണൈറ്റഡ് താരമായ ഗാരി നേവിലേക്ക് ടെവെസിനോട് വെറുപ്പ് വേറൊരു കാര്യത്തിനാണ്.2008-2009 സീസണില്‍ ടെവെസ് മര്യാദയ്ക്ക് ട്രൈനിങ്ങിന് വരാനോ കാര്യബോധത്തോട് കൂടി പെരുമാറാനോ ടെവേസിന് കഴിഞ്ഞില്ല.

 

ടെവെസ് കളിക്കുന്നത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലാണ്.ഇവിടെ കളിക്കുമ്പോള്‍ കുറച്ച് സീരിയസ് ആവണം.എന്നാല്‍ അദ്ദേഹം കുട്ടികളി ആയിരുന്നു ക്ലബില്‍.ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു.അദ്ദേഹം ഒരു പ്രൊഫഷണലായി പെരുമാറാത്തത് വളരെ മോശമായി പോയി.കളിക്കാര്‍ ക്ലബ് വിടുന്നതിന് ഞാന്‍ എതിരല്ല.ഡേവിഡ് ബെക്കാം,റൊണാള്‍ഡോ തുടങ്ങിയ പല താരങ്ങളും ക്ലബ് വിട്ടതാണ്,അത് മനസിലാക്കാവുന്നതെ ഉള്ളൂ”എന്നും അദ്ദേഹം സ്കൈ സ്പോര്ട്സിനോട് പറഞ്ഞു.

Leave a comment