Foot Ball Top News

മോഡ്രിച്ചും ക്രൂസും തന്‍റെ പിന്‍ഗാമികള്‍ ആണെന്ന് പോള്‍ സ്കോള്‍സ്

May 14, 2020

മോഡ്രിച്ചും ക്രൂസും തന്‍റെ പിന്‍ഗാമികള്‍ ആണെന്ന് പോള്‍ സ്കോള്‍സ്

മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ പോള്‍ സ്കോള്‍സ് ഈ കാലഘട്ടത്തെ മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും ആണെന്ന് പറഞ്ഞു.ഈ രണ്ട് പേരുടെ കളി തന്‍റെ കേളി ശൈലിയോട് സാമ്യം തോന്നുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആധുനിക ഫൂട്ബാളില്‍ ഈ രണ്ട് പേരും മികച്ച മിഡ്ഫീല്‍ഡര്‍മാരാണെന്നും ഇവരോട് തനിക്ക് നല്ല ആദരവുണ്ടെന്നും,തന്‍റെ പിന്‍ഗാമികളായി താന്‍ കരുതുന്നത് ഇവരെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിബിസിക്ക് നല്‍കിയ അഭിമുഘത്തില്‍  സംസാരിക്കുകയായിരുന്നു സ്കോള്‍സ്.”ലൂക്ക മോഡ്രിച്ചിനെ പോലെ ആയിരുന്നു ഞാന്‍ കളിച്ചിരുന്നത്.അവന് എന്നെക്കാള്‍ വേഗത ഉണ്ട്,അതിനാല്‍ അവന് കുറച്ച് കൂടി ഡ്രിബിള്‍ ചെയാനുള്ള കഴിവ് ഉണ്ട്.എന്നാല്‍ ലോങ് പാസിലൂടെ ആണ് ടോണി കളിക്കുന്നത്,പിന്നെ കളി നിയന്ത്രിക്കാനുള്ള അപാരമായ കഴിവും അദ്ദേഹത്തിനുണ്ട്.റയലിന്‍റെ ഈ അടുത്ത യുസിഎലിലെ മികച്ച പ്രകടനത്തിന് പിന്നാലെയുള്ള ശക്തി ഇവരാണ്” എന്നും സ്കോള്‍സ് പറഞ്ഞു.

Leave a comment