അര്‍ട്ടേട്ട കാരണം ആഴ്സണലില്‍ വന്ന മാറ്റങ്ങളെ പുകഴ്ത്തി പാട്രിക് വിയേര
മൈക്കല്‍ അര്‍ട്ടേട്ട ആഴ്സണലിലേക്ക് അവരുടെ പഴയ ഊര്‍ജം തിരിച്ച് കൊണ്ടുവന്നെന്ന് മുന്‍ ആഴ്സണല്‍ താരമായ പാട്രിക് വിയേര.കഴിഞ്ഞ ഡിസംബറില്‍ ക്ലബിന്‍റെ മാനേജര്‍ പദവിയേറ്റ അര്‍ട്ടേട്ടയുടെ ഇതുവരെയുള്ള പ്രകടനം വളരെ മികച്ചതാണ്.കഴിഞ്ഞ 15 കളികളില്‍ വെറും 2 മല്‍സരം മാത്രമാണ് അവര്‍ തോല്‍വി അറിഞ്ഞത്.
അത് മാത്രമല്ല അദ്ദേഹം ടീമിലേക്ക് എത്തിയതിന് ശേഷം ടീം അങ്കങ്ങള്‍ വളരെ ഊര്‍ജസ്വലരായി കളിക്കുന്നുണ്ടെന്ന് മിക്ക ഫുട്ബോള്‍ പണ്ഡിറ്റുകളും അഭിപ്രായപ്പെടുകയും ചെയ്തു.”നിങ്ങള്‍ ഒരു ഗണര്‍ ആണെങ്കില്‍ എന്നും നിങ്ങള്‍ ഒരു ഗണര്‍ ആയിരിക്കും.ഞാന്‍ ഒരു ആഴ്സണല്‍ ആരാധകന്‍ ആണ്.എപ്പോഴും അവര്‍ എന്ത് ചെയുന്നു എന്ന് ഞാന്‍ നോക്കാറുണ്ട്.അദ്ദേഹം വന്നതിന് ശേഷം ടീമിന് ഒരു പ്രത്യേക ഉണര്‍വ് വന്നിട്ടുണ്ട്.അത് നല്ലതാണ്.”അദ്ദേഹം പറഞ്ഞു.






































