Foot Ball Top News

എത്ര പ്രയാസമേറിയ കാര്യവും മെസ്സിക്ക് എളുപ്പം-യൂര്‍ഗന്‍ ക്ലോപ്

May 13, 2020

എത്ര പ്രയാസമേറിയ കാര്യവും മെസ്സിക്ക് എളുപ്പം-യൂര്‍ഗന്‍ ക്ലോപ്

ആരാണ് മികച്ചത്,മെസ്സിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന്  ലിവര്‍പ്പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ്  ക്രിസ്റ്റിയാനോ  റൊണാള്‍ഡോ എല്ലാം തികഞ്ഞ താരമാണെന്നും  എന്നാല്‍ താന്‍ മെസ്സിയെയാണ് തിരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.യുറ്റൂബ് ചാനലായ ഫ്രീ കിക്കേര്‍സിലാണ് യൂര്‍ഗന്‍  ക്ലോപ് തന്‍റെ അഭിപ്രയാം പറഞ്ഞത്.

 

 

” നിങ്ങളുടെ മനസിലുള്ള  മികച്ച ഫുട്ബോള്‍ താരം റൊണാള്‍ഡോയെ പോലെ ആയിരിക്കും.മികച്ച ശരീരം നല്ല ഉയരം,എത്ര ഹൈറ്റിലും ചാടി ഹെഡര്‍ നേടാന്‍ കഴിവുള്ള താരം.പിച്ചില്‍ തീര്‍ത്തും അവിശ്വസനീയമായ താരം.മറുവശത്ത് ഉയരം കുറഞ്ഞ   മെസ്സി.അദ്ദേഹം പിച്ചില്‍ നിറഞ്ഞു നില്‍ക്കുന്നു.അദ്ദേഹത്തിന് എന്തും നിസാരം.എത്ര പ്രയാസമേറിയ കാര്യവും വളരെ നിസാരമായി ചെയ്തു കാണിക്കും മെസ്സി.അതിനാല്‍ താന്‍ മെസ്സിയെ തിരഞ്ഞെടുക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.

Leave a comment