സന്ദേഷ് ജിംഗൻ, എൻ. ബാലാദേവി എന്നിവരെ അർജുന അവാർഡിന് ശുപാർശ ചെയ്തു
2020 ലെ അര്‍ജുന അവാർഡിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ സന്ദേഷ് ജിംഗൻ, എൻ. ബാലാദേവി എന്നിവരുടെ പേരുകൾ ഇന്ത്യൻ സർക്കാരിന് ശുപാർശ ചെയ്തു.കായികരംഗത്തെ മികവിനെ മാനിച്ചാണ് അർജുന അവാർഡുകൾ നൽകുന്നത്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കുന്ന സന്ദേഷ് ജിംഗൻ ദേശീയ ടീമില്‍ സജീവമാണ്. 2015 ൽ നേപ്പാളിനെതിരെ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പഞ്ചാബി പ്രതിരോധ താരം അരങ്ങേറ്റം കുറിച്ചിരുന്നു. കരിയറിൽ ഇതുവരെ 38 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.യൂറോപ്പിൽ കളിച്ച ആദ്യത്തെ ഇന്ത്യൻ വനിതാ പ്രൊഫഷണൽ ഫുട്ബോൾ താരമായി ബാല ദേവി കഴിഞ്ഞ വർഷം ചരിത്രം സൃഷ്ടിച്ചിരുന്നു. 18 മാസത്തെ കോണ്ട്രാക്റ്റില് അവർ സ്കോട്ടിഷ് ഭീമന്മാരായ റേഞ്ചേഴ്സ് എഫ്.സിയിൽ ചേർന്നു. റേഞ്ചേഴ്സിന്റെ ആദ്യ ഏഷ്യൻ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാരിയുമായി ചരിത്രം സൃഷ്ട്ടിക്കുകയും അവര്‍ ചെയ്തു.






































