ടോനാളി എന്നെക്കാള്‍ സംപൂര്ണന്-ആന്ദ്രെയ പിര്‍ളോ
യുവ ബ്രഷ്യന് താരമായ സന്ദ്രോ ടോനാളി തന്നെക്കാള്‍ മികച്ച താരമെന്ന് പിര്‍ളോ.ഇരുവരുടെയും കേളി ശൈലി ഒരുപോലെയാണെന്ന് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നുണ്ടെങ്കിലും ടോനാളി തന്നെക്കാള്‍ ഒരു പാടി മുകളില്‍ ആണെന്നും അദ്ദേഹം തന്നെക്കാള്‍ കംപ്ലീറ്റ് പ്ലേയര്‍ ആണെന്നുമാണ് പിര്‍ലോയുടെ വാദം. യുവന്റസ്,എസി മിലാന് ,ഇന്റര്‍ മിലാന് ടീമുകളില്‍ നിന്നും നല്ല ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു.
“അവന് എന്റെ പിന്‍ഗാമിയാണ് എന്നാണ് എല്ലാവരും പറയുന്നത്.എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല,അദ്ദേഹം കുറച്ച് കൂടി ഡിഫന്‍സ് നന്നായി ചെയുന്നുണ്ട്.എന്റെ കളിയുടെ എവിടെയോ ചില സാമ്യമുണ്ട്.അദ്ദേഹം എന്നെക്കാള്‍ കംപ്ലീറ്റ് പ്ലേയര്‍ ആണ്.അവന് ഭാവിയില്‍ മികച്ച താരം ആവുമെന്നത് തീര്‍ച്ചയാണ്.”അദ്ദേഹം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ പറഞ്ഞു.മറ്റ് യൂറോപ്പിയന്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്,ബാഴ്സലോണ,മാഞ്ചെസ്റ്റര്‍ സിറ്റി എന്നിവരും ടോനാളിക്ക് വേണ്ടി കളത്തില്‍ ഇറങ്ങികഴിഞ്ഞു.






































