Foot Ball Top News

ഗാര്‍ഡിയോളയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും-ജോവാൻ ലപോർട്ട

May 12, 2020

ഗാര്‍ഡിയോളയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും-ജോവാൻ ലപോർട്ട

അടുത്ത വർഷം ക്ലബ്ബിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ പെപ് ഗ്വാർഡിയോളയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട.മുന്പ് 2003 – 2010 കാലഘട്ടത്തില്‍ ലപ്പോര്‍ട്ടയുടെ കീഴില്‍ ബാഴ്സലോണ യൂറോപ്പിലെ എകാലത്തെയും മികച്ച ടീമുകളില്‍ ഒന്നായി മാറി.പെപ്പിന്റെ കീഴില്‍ 2008 മുതല്‍ 2012 സീസണില്‍ മൊത്തം 14 ട്രോഫികള്‍ നേടാന്‍ കാറ്റലൂണിയന്‍ പടയ്ക്ക് സാധിച്ചു.

 

 

മാനേജറാകാന്‍ കൂടുതല്‍ സാധ്യത ഉണ്ടായിരുന്ന ഹോസെ മോറിഞ്ഞോയെ പിന്തള്ളി പെപ്പിന് കോച്ച് സ്ഥാനം നല്‍കിയത് ലപ്പോര്‍ട്ടയാണ്.ഇപ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തിന് വേണ്ടി വീണ്ടും മല്‍സരിക്കുമ്പോള്‍ പെപ്പിനെ കൂടെ കൂട്ടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലപ്പോര്‍ട്ട.മുന്‍ ബാഴ്സ താരമായ ചാവി ഹെര്‍ണാണ്ടസ് 2021 ല്‍ ക്ലബിലേക്ക് മാനേജറായി തിരിച്ച് വരുമെന്നും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

Leave a comment