Foot Ball Top News

ഈ രാജ്യത്തിന് ഇപ്പോള്‍ ഫുട്ബോള്‍ അനിവാര്യമാണ്-സെര്‍ജിയോ റാമോസ്

May 11, 2020

ഈ രാജ്യത്തിന് ഇപ്പോള്‍ ഫുട്ബോള്‍ അനിവാര്യമാണ്-സെര്‍ജിയോ റാമോസ്

സ്പെയിനിന്റെ സാമ്പത്തിക വരവ് കൂടണമെങ്കില്‍ ഫുട്ബോള്‍ തിരിച്ച് വരണം എന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്.കൊറോണ മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച ലാലിഗ ജൂണ്‍ 12 നു തിരിച്ച് വരും എന്ന് ലാലിഗ പ്രസിഡണ്ട് ജാവിയര്‍ തെഭാസ് ഈ കഴിഞ്ഞ ഞായറാഴ്ച്ച  പറഞ്ഞിരുന്നു.ലീഗ് ഇത്ര നേരത്തെ തുടങ്ങുന്നത് നന്നല്ല എന്ന് ബാഴ്സലോണ താരം ജെറാര്‍ഡ് പിക്വെ അഭിപ്രായപ്പെട്ടിരുന്നു.

“രാജ്യത്തിന് ഒരു സാമ്പത്തിക പിന്തുണയായി ഫുട്ബോൾ ആവശ്യമാണ്, ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ആവശ്യമാണ് ഇപ്പോള്‍ ഫുട്ബോള്‍.ഗ്രൌണ്ടില്‍ ഇറങ്ങാന്‍ ഞാന്‍ അടങ്ങുന്ന റയല്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്.മല്‍സരം നിലവില്‍ വന്നാലും അച്ചടക്കം പാലിക്കേണ്ടതുണ്ട്.എന്നാല്‍ മാത്രമേ ഈ അവസ്ഥ നമ്മള്‍ മറികടക്കൂ “എന്നും അദ്ദേഹം മോവിസ്റ്റാറിനോട് പറഞ്ഞു.

 

Leave a comment