Foot Ball Top News

പെപ് പോയതിന് ശേഷം മെസ്സി പഴയ മെസ്സിയല്ല-എറിക് ടെന്‍ ഹാഗ്

May 9, 2020

പെപ് പോയതിന് ശേഷം മെസ്സി പഴയ മെസ്സിയല്ല-എറിക് ടെന്‍ ഹാഗ്

2012 ൽ പെപ് ഗ്വാർഡിയോള ക്യാമ്പ് നൗ വിട്ടതിനുശേഷം ബാഴ്‌സ താരം ലയണൽ മെസ്സി തന്‍റെ മികച്ച ഫോമില്‍ എത്തിയിട്ടില്ലെന്ന് അയാക്‌സ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.2008 ൽ ഗ്വാർഡിയോള ബാഴ്‌സലോണ മാനേജരായി ചുമതലയേറ്റു.

 

നാല് സീസൺ  നീണ്ട  കാലയളവില്‍    മൂന്ന് ലാ ലിഗാ കിരീടങ്ങളും രണ്ട് കോപ ഡെൽ റേ വിജയങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് വിജയങ്ങളും ഉൾപ്പെടുന്ന ഒരു വിജയകരമായ കാലഘട്ടത്തിലേക്ക് അദ്ദേഹം ബാഴ്സലോണയെ  നയിച്ചു.ഈ കാലയളവിലാണ് മെസ്സി തന്‍റെ ഫോമിന്‍റെ ഉന്നതിയില്‍ കളിച്ചിട്ടുണ്ടായിരുന്നത്.ഈ നാല് കൊല്ലത്തിലും ബലോന്ദിയോര്‍ മെസിക്ക് തന്നെയാണ് ലഭിച്ചത്.ഇപ്പോഴത്തെ മെസ്സിയുടെ ഫുട്ബോള്‍ വളരെ മികച്ചതാണ്,എന്നാല്‍ പെപ്പിന്റെ കാലഘട്ടത്തിലെ പോലെ അല്ല.പെപ്പിന് ഭയങ്കര ധൈര്യം ഉണ്ട് മനസ്സില്‍ ഉദ്ദേശിച്ച കാര്യം എന്ത് വില കൊടുത്തും നടപ്പാക്കാനുള്ള ചങ്കൂറ്റം പെപ്പിനുണ്ട് എന്നും ഏറിക്ക് ടെന്‍ ഹാഗ് പറഞ്ഞു.

Leave a comment