ഈ സമ്മറില്‍ സാനെയുടെ മൂല്യത്തില്‍ മാറ്റമുണ്ടാകും-ഉളി ഹോയിനസ്സ്
സാനെയുടെ മൂല്യം 2019 ല്‍ ഉണ്ടായിരുന്നത് പോലെ ആയിരിക്കിലെന്നും,അധികപക്ഷവും അടുത്ത സീസണില്‍ ബയേര്ണ് മ്യൂണിക്കില്‍ കുറഞ്ഞ തുകയ്ക്ക് സാനെ ഉണ്ടാവുമെന്ന പ്രതീക്ഷ മ്യൂണിക്ക് മുന്‍ കാല പ്രസിഡന്റ് ഉളി ഹോയിനസ്സ് പങ്കുവച്ചു.കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ സാനെയേ ടീമിലെത്തിക്കാന്‍ മ്യൂണിക്ക് ശ്രമം നടത്തിയിരുന്നു.
സാനെ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്.ലിവര്‍പൂളുമായി നടന്ന കമ്യൂണിറ്റി ഷീല്‍ഡ് മല്‍സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ സാനെയുടെ കോണ്ട്രാക്റ്റ് കാലാവധി ഇപ്പോള്‍ അവസാന 12 മാസത്തിലാണ്.പരിക്കും കോണ്ട്രാക്റ്റ് കാലാവധി തീരുന്നതും പിന്നെ ഇപ്പോഴത്തെ കൊറോണ പ്രതിസന്തിയും മൂലം സാനെയുടെ മൂല്യം കുറയും എന്ന് ഫുട്ബോള്‍ പണ്ഡിറ്റുകള്‍ പറഞ്ഞിരുന്നു.ബയേര്ണ് മ്യൂണിക്ക് സാനെയ്ക്കായി 40 മില്യണ്‍ യൂറോയുടെ ഓഫര്‍ നല്‍കിയിരുന്നു എന്നാല്‍ സിറ്റിയുടെ വാല്യുയേഷന്‍ വച്ച് നോക്കുകയാണെങ്കില്‍ ബയേര്ണ് നല്കാന് ഉദ്ദേശിച്ച തുക വളരെ കുറഞ്ഞ് പോയെന്നാണ് വാര്‍ത്തകള്‍.






































