Foot Ball Top News

തോറ്റാല്‍ നിങ്ങള്‍ മോറിഞ്ഞോയുടെ കണ്ണില്‍ പെടരുത്-നെമാഞ്ച മാറ്റിക്ക്

May 8, 2020

തോറ്റാല്‍ നിങ്ങള്‍ മോറിഞ്ഞോയുടെ കണ്ണില്‍ പെടരുത്-നെമാഞ്ച മാറ്റിക്ക്

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ നെമാഞ്ച മാറ്റിക്ക് തന്‍റെ പഴയ കോച്ചായ ഹോസെ മോറിഞ്ഞോ നല്ല കോച്ച് ആണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ  ടീമില്‍ കളിക്കുമ്പോള്‍ തോല്‍വി പറ്റിയാല്‍ അദ്ദേഹത്തില്‍ നിന്നും മാറി നടക്കുകയാണ് നല്ലതെന്നും മാറ്റിക്ക് പറഞ്ഞു.മാറ്റിക്ക് മോറിഞ്ഞോയുടെ കീഴില്‍ ചെല്‍സിയില്‍ കളിച്ചിട്ടുണ്ട്.ഇരുവരും ചെല്‍സിയില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

 

മോറിഞ്ഞോയെ കുറിച്ച് പല കളിക്കാരും ഇതുപോലത്തെ കാര്യങ്ങള്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.പണ്ട് റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയോട് വായ അടക്കാന്‍ പറഞ്ഞ കഥ  പ്രസിദ്ധമാണ്.നിങ്ങള്‍ ജയിച്ചാല്‍ ലോകത്തിലെ ഏറ്റവും നല്ല വ്യക്തി അദ്ദേഹമായിരിക്കും,എന്നാല്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിനെ അടുത്ത കാലത്തൊന്നും കാണരുത്.ഇപ്പോഴത്തെ കോച്ച്  ഒലെ സോള്‍ക്സ്ജേര്‍ യുണൈറ്റഡിനെ മികച്ച രീതിയില്‍ കൊണ്ടുപോകുന്നുണ്ടെന്നും മാറ്റിക്ക് പറഞ്ഞു.

Leave a comment