മെസ്സിയേയും റൊണാള്‍ഡോയെയും കാത്തിരുന്നു സിറ്റിയിലെ താരങ്ങള്‍-പാബ്ലോ സബലേറ്റ
അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് മാഞ്ചെസ്റ്റര്‍ സിറ്റിയെ ഏറ്റെടുത്തത്തിന് ശേഷം കളിക്കാര്‍ മെസ്സിയേയും റൊണാള്‍ഡോയും ടീമില്‍ ചേരുമെന്ന് തമാശ പറഞ്ഞതായി മുന്‍ സിറ്റി താരവും അര്‍ജന്‍റീന ഇന്‍റര്‍നാഷണലുമായ പാബ്ലോ സബലേറ്റ.2008 ഇല്‍ ആണ് മാഞ്ചെസ്റ്റര്‍ സിറ്റിയെ അബുദാബി ഗ്രൂപ്പ് ഏറ്റെടുത്തത്.അതേ വര്‍ഷത്തില്‍ സബലേറ്റ സ്പാനിഷ് ക്ലബായ എസ്പിയണോലില്‍ നിന്ന് സിറ്റിയിലേക്ക് വരുകയും ചെയ്തു.
ലാ നക്യോനിന് നല്‍കിയ അഭിമുഘത്തിലാണ് അദ്ദേഹം തന്‍റെ മനസ്സ് തുറന്നത്.”ഞാന്‍ ടീമില്‍ എത്തിയതിന് പത്ത് ദിവസത്തില്‍ ക്ലബിനെ അവര്‍ ഏറ്റെടുത്തു.നാല് ദിവസത്തില്‍ അവര്‍ 40 മില്യണ്‍ മുടക്കി അവര്‍ റോബിഞ്ഞോയെ സൈന്‍ ചെയ്തു.അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപോയി.അപ്പോള്‍ ക്ലബിലെ മറ്റ് താരങ്ങള്‍ മെസ്സിയേയും റൊണാള്‍ഡോയെയും വരവേല്‍ക്കാന്‍ തയ്യാറായി ഇരുന്നിരുന്നു.”






































