എല്ലാം വാര്‍ത്തകള്‍ മാത്രം -പോള്‍ മക്ഡൊണോ
ഡേവിഡ് ബെക്കാമിന്‍റെ ടീമായ ഇന്‍റര്‍ മയാമിയുടെ സിഓഓയും സ്പോര്‍ട്ടിങ് ഡയറക്ടറുമായ പോള്‍ മക്ഡൊണോ താരങ്ങളായ ഗരെത്ത് ബെയില്‍,അര്‍ടുറോ വിദാല്‍ എന്നീ താരങ്ങളെ തങ്ങളുടെ ടീമുമായി ബന്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ വെറും വാര്‍ത്തകളായി കണ്ടാല്‍ മതിയെന്ന് പറഞ്ഞു.എല്ലാ ക്ലബുകളെയും പോലെ ഇന്‍ററും അവരുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ സീരിയസ് ആയി കാണുന്നു എന്നും താരങ്ങളെ തങ്ങളുടെ റഡാറില്‍ വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡേവിഡ് ബെക്കാം യൂറോപ്പില്ലെ തന്‍റെ പരിചയം ഉപയോഗിച്ച് പരമാവധി യൂറോപ്യന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമം ഉണ്ടായിരുന്നു.ബാഴ്സലോണ താരമായ അര്‍ടുറോ വിദാല്‍ മികച്ച താരം ആണ് എന്നാല്‍ ഞങ്ങള്‍ അദ്ദേഹവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല.ഇതിന് മുന്നേ ലൂയിസ് സുവാരസിനെ ഇന്‍റര്‍ മയാമിയിലെത്തിക്കാന്‍ ബെക്കാം ശ്രമിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.






































