Foot Ball Top News

ക്ലോപ്പിന്റെ ലിവര്‍പ്പൂളിന് തന്‍റെ വക കൈയടി-റോഡ്രി

May 7, 2020

ക്ലോപ്പിന്റെ ലിവര്‍പ്പൂളിന് തന്‍റെ വക കൈയടി-റോഡ്രി

യുവ മാഞ്ചെസ്റ്റര്‍ സിറ്റി താരമായ റോഡ്രി യൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പ്പൂള്‍  മികച്ച സീസണ്‍ ആസ്വദിക്കുന്നു എന്നും അവരുടെ പ്രകടനം കണ്ടാല്‍ തനിക്ക് കൈയടിക്കാന്‍ തോന്നുമെന്നും പറഞ്ഞു.പ്രീമിയർ ലീഗ് പട്ടികയിൽ ലിവർപൂൾ സിറ്റിയെക്കാൾ 25 പോയിന്റ് നേടുകയും, 2019-20 ൽ ഇതുവരെ 27 മത്സരങ്ങളിൽ 25 ലും ക്ലോപ്പിന്റെ കുട്ടികള്‍  വിജയിച്ചു.

 

കിരീടത്തിലേക്ക് കുതിച്ച ലിവര്‍പൂളിന് അവസാനം തടയിട്ടത് കൊറോണയായിരുന്നു.അവരുടെ പ്രീമിയര്‍ ലീഗ് നേടണം എന്ന നിശ്ചയദാര്‍ദ്യം ശരിക്കും എന്നെ ഞെട്ടിച്ചു.അവരുടെ ഈ കരുത്ത് കാണുമ്പോള്‍   അവര്‍ക്ക് വേണ്ടി കൈയടിക്കാനാണ് എനിക്ക് തോന്നുന്നത്.ഇത് പറഞ്ഞ റോഡ്രി തങ്ങളുടെ സീസണ്‍ അത്ര മോശമല്ല എന്നും ടീമിലെ പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ഞങ്ങള്‍ നന്നായി പൊരുതി എന്നും അദ്ദേഹം സ്കൈ സ്പോര്‍ട്ട്സ് ന്യൂസിനോട് പറഞ്ഞു.

Leave a comment