മെസ്സിക്ക് പകരം ഞാന്‍ റൊണാല്‍ഡീഞ്ഞോയെ തിരഞ്ഞെടുക്കും-മാര്‍ട്ടിന്‍ കാര്‍ടെറ്റി
അര്‍ജന്‍റീന താരമായ മാര്‍ട്ടിന്‍ കാര്‍ടെറ്റി ബാഴ്സലോണ താരമായ ലയണല്‍ മെസ്സിക്ക് പകരം പിഎസ്ജിയില്‍ തന്‍റെ സഹതരമായിരുന്ന റൊണാല്‍ഡീഞ്ഞോയെ ആയിരിക്കും ടീമിലെടുക്കുക എന്ന് അഭിപ്രായപ്പെട്ടു.പിഎസ്‌ജി, ബാഴ്‌സ, എസി മിലാൻ, ബ്രസീൽ എന്നിവരോടൊപ്പം റൊണാൾഡിഞോ ഒരു മികച്ച കരിയർ ആസ്വദിച്ചു.
2005 ലെ ബാലൺ ഡി ഓർ, ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ എന്നിവ നേടുകയും ചെയ്ത ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.“ഒരു പരിശീലകനെന്ന നിലയിൽ, എന്റെ ടീമിനായി ഞാൻ റൊണാൾഡിഞോയെ മെസ്സിക്ക് പകരം തിരഞ്ഞെടുക്കും.ഞാന്‍ അവന്‍റെയോപ്പം ഒരു കൊല്ലം കളിച്ചിട്ടുണ്ട്.അവന്‍ തികച്ചും വ്യത്യസ്ഥന്‍ ആണ്,ദൈവം അവനെ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പിന്നെ ഗ്രൌണ്ടില്‍ അദ്ദേഹം വളരെ സന്തോഷവാനും തമാശക്കാരനും ആണ്.ഞാന്‍ അദ്ദേഹത്തിനെ വളരെ മിസ്സ് ചെയ്യുന്നു “എന്നും കാര്‍ടെറ്റി കൂട്ടിച്ചേര്‍ത്തു.






































