ഞങ്ങളെ അറിയാവുന്നവരെ ഞങ്ങള്‍ക്ക് മതി-മൈക്കൽ അർട്ടെറ്റ
തന്‍റെ ടീമിന് വേണ്ടി കളിക്കാൻ താല്‍പര്യമുള്ള കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ മാത്രമാണ് തനിക്ക് താൽപ്പര്യമെന്ന് ആഴ്സണൽ ഹെഡ് കോച്ച് മൈക്കൽ അർട്ടെറ്റ പറഞ്ഞു.കൊറോണ വൈറസ് പാൻഡെമിക് അവർക്ക് ചെലവഴിക്കാൻ കഴിയുന്ന തുക പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലും ആഴ്സണല്‍ ട്രാൻസ്ഫർ മാർക്കറ്റിലെ നിരവധി കളിക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഡിഡാസ് യുകെ യുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നടന്ന അഭിമുഘത്തില്‍ മുന്‍ ആഴ്സണല്‍ താരമായിരുന്ന ഇയാന്‍ റൈറ്റിനോടായിരുന്നു അര്‍ട്ടേറ്റയുടെ വാദം,”ആഴ്സണല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ പ്രതികരണം നമുക്കറിയാം.ആഴ്സണല്‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന വ്യക്തമായ ധാരണ ഉള്ളവരെ മാത്രം ഇങ്ങോട്ട് ഞാന്‍ കൊണ്ട് വരുള്ളു.ഒരു താരത്തിന് ഞാന്‍ ആഴ്സണലിനെ കുറിച്ച് അങ്ങോട്ട് പറഞ്ഞ് കൊടുക്കണമെങ്കില്‍ അതൊരു നല്ല തുടക്കമായി ഞാന്‍ കരുതുന്നില്ല.”






































