Foot Ball Top News

അങ്ങനത്തെ കിരീടം നമുക്കും വേണ്ട-ക്വിക്കി സെറ്റിയൻ

May 6, 2020

അങ്ങനത്തെ കിരീടം നമുക്കും വേണ്ട-ക്വിക്കി സെറ്റിയൻ

ബാക്കി സീസൺ റദ്ദാക്കിയതിലൂടെ തന്റെ ടീം സ്പാനിഷ് ചാമ്പ്യന്മാരായി കിരീടം നേടാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാഴ്‌സ കോച്ച് ക്വിക്കി സെറ്റിയൻ. സീസൺ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ കറ്റാലൻ ടീമിന് കിരീടം നല്‍കരുത്  എന്ന് റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബൌട്ട്  കോർട്ടോയിസിന്റെ വാദത്തിന് മറുപടിയായാണ് സെറ്റിയന്റെ അഭിപ്രായങ്ങൾ.

സെറ്റിയന്റെ വാക്കുകള്‍ ഇങ്ങനെ “അങ്ങനെ കിരീടം നേടാന്‍ തനിക്കും താത്പര്യമില്ല,എല്ലാവര്‍ക്കും സീസണ്‍ പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം.ചാമ്പ്യന്‍സ് ലീഗ് അടങ്ങുന്ന എല്ലാ ലീഗും പൂര്‍ത്തിയാക്കണം എന്നലാണ് ശരിക്കുമുള്ള വിജയിയെ കണ്ടെത്താന്‍ ആകൂ.”ഇപ്പോള്‍ എങ്ങനെ ഫുട്ബോള്‍ മല്‍സരങ്ങള്‍ തുടരുക എന്നതിനെ കുറിച്ചു പല ആശയകുഴപ്പങ്ങളും ഉണ്ട്.ലാലിഗ ടീമായ ഐബര്‍  ലീഗ് ഈ അവസ്ഥയില്‍  തുടരുന്നത് അപകടം ആണെന്ന് അഭിപ്രായപ്പെട്ടു.

Leave a comment