പ്രീമിയര്‍ ലീഗ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല-ഡിയോഗോ ജോറ്റ
പ്രീമിയർ ലീഗ് സീസൺ പൂർത്തിയാകുന്നത് ലോക ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഡിയോഗോ ജോറ്റ.വോൾവ്സ് ഫോർവേർഡ് പ്രീമിയര്‍ ലീഗ് ഈ സീസണ്‍ തുടരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ്.എന്നാല്‍ മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 കാരണം ഇംഗ്ലണ്ട് വലിയ തോതിൽ ലോക് ഡൌണ്‍ ആയതിനാല്‍ മാർച്ച് പകുതി മുതൽ മത്സരങ്ങൾ നിര്‍ത്തി വച്ചിരിക്കുകയാണ്.പ്രീമിയര്‍ ലീഗില്‍ വോള്‍വ്സ് ആറാം സ്ഥാനതാണ്.ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ടീമിലെ ഒരു പ്രധാന വ്യക്തിയാണ് പോർച്ചുഗൽ ഇന്റർനാഷണൽ ജോറ്റ, ഉടൻ തന്നെ പ്രവർത്തനത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.രണ്ട് ദിവസം മുന്നേ ഡച്ച് ലീഗ് ഈ സീസണ്‍ ഒഴിവാക്കിയിരുന്നു,ഇത് മൂലം പല ക്ലബുകളും പ്രതിഷേതത്തില്‍ ആണ്.






































