Foot Ball Top News

ഈജിപ്തിന് കൈത്താങ്ങായി സലാഹ്

April 22, 2020

ഈജിപ്തിന് കൈത്താങ്ങായി സലാഹ്

കൊറോണ രോഗം കാരണം പ്രതിസന്ധിയിലായ ഈജിപ്റ്റിലെ നാഗ്രിഗ് പ്രവിശ്യയിലെ ജനങ്ങളുടെ പരിരക്ഷ മുഹമ്മദ് സലാഹ് ഏറ്റെടുത്തിരിക്കുന്നു. ഈ മേഖലയിലെ ബസിയോണിൽ ആണു അദ്ദേഹം ജനിച്ചത്. നൂറു കണക്കിന് ടൺ ഭക്ഷ്യ ധാന്യവും മാംസവും ആണു ദിവസവും വേണ്ടിവരുന്നത്. ലിവർപൂൾ താരത്തിന്റെ പിതാവ് ഹമദ് സലാഹ് ഗാലിക്കു ആണു ഇതിന്റെ ചുമതല.

കഴിഞ്ഞവർഷമാണ് ഇവിടുത്തെ കാൻസർ ചികിത്സാ കേന്ത്രം മൂന്നു ദശ ലക്ഷം പൗണ്ട് ചെലവിൽ അദ്ദേഹം പുതുക്കി പണിതത്. 2018 ൽ കാർഷിക ആവശ്യത്തിനായി ഒരു സീവേജ് ഫോമും അദ്ദേഹം അവിടെ പണിതു കൊടുത്തിരുന്നു. ഇതിനു പുറമെയാണ് സലാഹ് ട്രസ്റ്റിന്റെ മേൽ നോട്ടത്തിലുള്ള സ്‌കൂളുകളും റോഡുകളും. ഈജിപ്റ്റിൽ ഇതുവരെ 3333 പേർക്ക് കോവിഡ് 19 ബാധിക്കുകയും 821 പേർ മരിക്കികയും ചെയ്തിരുന്നു…

 

Leave a comment