Foot Ball Top News

നിലവിലുള്ള സീസണ്‍ തീര്‍ക്കാന്‍ സമ്മതം മൂളി സീരി എ ക്ലബുകള്‍

April 22, 2020

നിലവിലുള്ള സീസണ്‍ തീര്‍ക്കാന്‍ സമ്മതം മൂളി സീരി എ ക്ലബുകള്‍

കോവിഡ്  പാൻഡെമിക്കിനിടയിൽ 2019-20 സീസൺ പൂർത്തിയാക്കാൻ 20 സീരി  എ ക്ലബ്ബുകൾ ഏകകണ്ഠമായി  വോട്ട് ചെയ്തു. 20 ക്ലബ്ബുകളും എല്ലാം സീസൺ പൂർത്തിയാക്കാൻ സമ്മതിച്ചു.എന്നാല്‍ ഇറ്റാലിയൻ സർക്കാർ അങ്ങനെ ചെയ്യാൻ ഉത്തരവ്  നൽകിയാൽ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോക്കുകയുള്ളൂ.  അത് അത്ര എളുപ്പത്തില്‍ ചെയാവുന്ന കാര്യവുമല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ  കോണ്‍ഫറസിങ്ങിന് ശേഷം   സീരി എ ഇറക്കിയ   സ്റ്റേറ്റ്മെന്‍റ്  ഇതാണ് “സീരി  എയുടെ അസംബ്ലി ഇന്ന് രാവിലെ യോഗം ചേർന്നു, വീഡിയോ കോൺഫറൻസിലെ 20 ക്ലബ്ബുകളുടെയും ഏകകണ്ഠമായി  വോട്ടെടുപ്പിലൂടെ,സർക്കാർ അനുവദിക്കുകയാണെങ്കിൽ 2019-20 സീസൺ പൂർത്തിയാക്കാനുള്ള തീരുമാനത്തിനെ എല്ലാവരും പിന്തുണച്ചു. എന്നാല്‍ മല്‍സരങ്ങള്‍ പൂര്‍ണ സംരക്ഷണത്തിനുള്ള നിയമങ്ങളും കളിക്കാരുടെയും മറ്റ് ആളുകളുടെയും ആരോഗ്യം  പരിപാലിക്കുമെന്നും ക്ലബുകള്‍ ഉറപ്പ് നല്‍കി.”

Leave a comment