കൊറോണ മൂലമുള്ള ഈ അവസ്ഥ വാന്‍ ഡി ബീക്കിന്‍റെ ഭാവിയെ ബാധിക്കില്ല എന്നു ഏജന്‍റ്
വാന്‍ ഡി ബീക്കിന്‍റെ ഏജന്‍റായ ഗൈഡോ അല്‍ബിയര്‍ തന്‍റെ താരത്തിന്‍റെ ഭാവിക്ക് കൊറോണ ഭീഷണി സൃഷ്ട്ടിച്ചിട്ടില്ല എന്നു വോയേറ്റ് ബാളിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.ഹോളണ്ട് താരമായ വാന്‍ ഡി ബീക്കിന് 22 വയസ്സുണ്ട്.കഴിഞ്ഞ സീസണില്‍ തന്നെ അദ്ദേഹത്തിനെ വാങ്ങാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് ക്ലബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഉണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അയാക്ക്സ് താരത്തിനെ പല മുന്‍കിട ക്ലബുകളും നോട്ടം ഇട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ കൊറോണ എന്ന മഹാ വിപത്തിന് ശേഷം ഫുട്ബോള്‍ മാര്‍ക്കറ്റ് ആകെ മാറി മറഞ്ഞെന്നും,എന്നാല്‍ തന്‍റെ താരമായ വാന്‍ ഡി ബീക്കിന്‍റെ കാര്യത്തില്‍ തനിക്ക് ആശങ്കകള്‍ ഇല്ലെന്നും ഏജന്‍റ് കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ ബീക്കിന് വേണ്ടി തന്നെ ബന്ധപ്പെടുന്ന ക്ലബുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































