നെയ്മര്‍ ലോകത്തിലെ തന്നെ മികച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍;ചാവി ഹെര്‍ണാണ്ടസ്
മുന്‍ ബാഴ്സ താരം ചാവി ഹെര്‍ണാണ്ടസ് നല്‍കിയ ഒരു അഭിമുഘത്തില്‍ നെയ്മറിനെയും ലൌതാരോ മാര്‍ട്ടിനസിനെയും പുകഴ്ത്തി പറഞ്ഞു.ഇരുവരും വളരെ മികച്ച കളിക്കാരാണെന്നും ഇരുവരും ബാഴ്സയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നും ചാവി കൂട്ടിച്ചേര്‍ത്തു.
ലൌതാരോ മാര്‍ട്ടിനസ് ഗ്രൌണ്ടില്‍ സ്പെയ്സ് നോക്കി കളിക്കുന്ന ആളാണ്. തന്നെ മാര്‍ക്ക് ചെയ്ത കളിക്കാരെ ബുദ്ധിപരമായി ഒഴിവാക്കാന്‍ ഉള്ള കഴിവ് മാര്‍ട്ടിനസിനുണ്ട്.നെയ്മര്‍ ഇപ്പോള്‍ ഫുട്ബോള്ളിലുള്ള മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ്.അദ്ദേഹത്തിനൊപ്പം ഡ്രസ്സിങ് റൂം താന്‍ പങ്കിട്ടിട്ടുണ്ടെന്നും വളരെ അധികം ആരാധകര്‍ ഉള്ള ഒരാളാണ് നെയ്മര്‍ എന്നും ചാവി കൂട്ടിച്ചേര്‍ത്തു.എപ്പോഴാണ് ബാഴ്സയിലേക്ക് തിരിച്ച് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഉടനെന്നും ഇപ്പോള്‍ ഖത്തറില്‍ മാനേജറായി പ്രവര്‍ത്തിക്കുന്ന ചാവി ഇവിടെ നിന്നും തനിക്ക് ധാരാളം പഠിക്കാന്‍ കഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.






































