Foot Ball Top News

ഡിബാല ഇനിയും വളരാന്‍ ഉണ്ട് ;ബെപ്പെ ബെര്‍ഗോമി

April 14, 2020

ഡിബാല ഇനിയും വളരാന്‍ ഉണ്ട് ;ബെപ്പെ ബെര്‍ഗോമി

ജുവന്‍റസ്  താരമായ പൌലോ ഡിബാല മികച്ച താരമാണെന്നും എന്നാല്‍ അദ്ദേഹം ഒരു ചാമ്പ്യന്‍ ആയിട്ടില്ലെന്നും മുന്‍ ഇന്‍റര്‍ മിലാന്‍ താരമായ ബെപ്പെ ബെര്‍ഗോമി.ഒരു ചാമ്പ്യന്‍ എന്നാല്‍ ഏത് സാഹചര്യവും ഒരു പ്രശ്നമായിരിക്കില്ല എന്നും ഒരു കളി ഒറ്റയ്ക്ക് ജയിക്കിപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കും എന്നും, എന്നാല്‍ ഡിബാല ഒരു ചാമ്പ്യന്‍ അവന്‍ ഇനിയും ഏറെ സഞ്ചരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജുവന്‍റസില്‍ റൊണാള്‍ഡോ വന്നതിന് ശേഷം ഡിബാലയുടെ റോള്‍ മാറിയിരുന്നു.കഴിഞ്ഞ സീസണില്‍ അത്ര മികച്ചതായിരുന്നില്ല ഡിബാലയുടെ പ്രകടനം.എന്നാല്‍ ഈ സീസണില്‍ പണ്ടത്തെ ഡിബാലയുടെ ഫോം നാം കണ്ടതായിരുന്നു.കഴിഞ്ഞ സമ്മറില്‍ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഡിബാലയെ വാങ്ങുവാന്‍ വേണ്ടി ജുവന്‍റസിനെ സമീപിച്ചിരുന്നു.

Leave a comment