Foot Ball Top News

പ്രീമിയര്‍ ലീഗിലെ പോലെ തന്നെ സ്പെയിനിലും ഹസാര്‍ഡ് തിളങ്ങും;യുവാന്‍ മാട്ട

April 14, 2020

പ്രീമിയര്‍ ലീഗിലെ പോലെ തന്നെ സ്പെയിനിലും ഹസാര്‍ഡ് തിളങ്ങും;യുവാന്‍ മാട്ട

തന്‍റെ സഹതരമായിരുന്ന ഈദന്‍ ഹസാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച കളിക്കാരന്‍ ആയിരുന്നു വെന്നും അതേ ഫോം റയല്‍ മാഡ്രിഡിലും തുടരാന്‍ ഹാസര്‍ഡിന് കഴിയും എന്നും ജുവാന്‍ മാട്ട.ഇരുവരും പണ്ട് ചെല്‍സിയില്‍ ഒപ്പം കളിച്ചിട്ടുള്ള താരങ്ങളാണ്.ഏഴ് കൊല്ലം ഹസാര്‍ഡ് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഉണ്ടായിരുന്നു.

 

ഈ കാലയളവില്‍ രണ്ടു പ്രാവശ്യം പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു.കഴിഞ്ഞ സമ്മറില്‍ റയല്‍ മാഡ്രിഡിലേക്ക് പോയ ഹസാര്‍ഡിന്  അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.ഈ സീസണില്‍ ആകെ 15 മല്‍സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞത്.ഒരേ ഒരു ഗോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഈ സീസണിലെ സമ്പാദ്യം.റയലില്‍ അദ്ദേഹത്തിന് ഭാഗ്യം ഇല്ലാത്തത് മൂലമാണ് മോശം ഫോം എന്നും മാട്ട കൂട്ടിചേര്‍ത്തു.

Leave a comment