Foot Ball Top News

ജോവാ ഫെലിക്സ് ബാഴ്സലോണയ്ക്കു പറ്റിയ താരം;ജോവാ മരിയോ

April 12, 2020

ജോവാ ഫെലിക്സ് ബാഴ്സലോണയ്ക്കു പറ്റിയ താരം;ജോവാ മരിയോ

പോര്‍ച്ചുഗീസ്  താരമായ ജോവാ ഫെലിക്സ് ബാഴ്സയിലേക്കാണ് പോയതെങ്കില്‍ നന്നായേന്നെ.ഇത് പറഞ്ഞത് പോര്‍ച്ചുഗല്‍ താരമായ ജോവാ മരിയോയാണ്.ഇപ്പോള്‍ ജോവാ ഫെലിക്സ് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഫുട്ബോള്‍ താരങ്ങളില്‍ നാലാം സ്ഥാനമുണ്ട്.126 മില്യണ്‍ യൂറോയ്ക് പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയില്‍ വാങ്ങിയതാണ് അറ്റ്ലറ്റിക്കോ മാഡ്രിഡ്.

 

അറ്റ്ലറ്റിക്കോ മാഡ്രിഡ് വളരെ അധികം ശാരീരികമായി കളിക്കുന്ന ടീമാണ്.എന്നാല്‍ ബെന്‍ഫിക്ക 80 ശതമാനവും അക്രമിച്ച് കളിക്കുന്ന ടീമും.ബെന്‍ഫിക്കയുടെ കേളി ശൈലി ബാഴ്സയുടെ കളിയോട് സാമ്യം തോന്നുന്നതാണ്.അറ്റ്ലറ്റിക്കോ മാഡ്രിഡ് വളരെ പ്രയത്നിക്കുന്ന ടീമാണ്.അവരുടെ കളി കണ്ടാല്‍ സ്പെയിനില്‍ കളിക്കുന്ന ഒരു ഇറ്റലി ടീം ആണേന്നേ തോന്നൂ ഇതാണ് ജോവാ മരിയോയുടെ വാക്കുകള്‍ .ജോവാ ഫെലിക്സിന് നിലവില്‍ അറ്റ്ലറ്റിക്കോ മാഡ്രിഡുമായി ഏഴ് കൊല്ലം കരാറുണ്ട്.

Leave a comment