Foot Ball Top News

എനിക്ക് ബാഴ്സയില്‍ നിന്ന് തന്നെ കഴിവ് തെളിയിക്കണം;ജൂണിയര്‍ ഫിര്‍പ്പോ

April 11, 2020

എനിക്ക് ബാഴ്സയില്‍ നിന്ന് തന്നെ കഴിവ് തെളിയിക്കണം;ജൂണിയര്‍ ഫിര്‍പ്പോ

ബാഴ്സയുടെ യുവതാരം  ജൂണിയര്‍ ഫിര്‍പ്പോ താന്‍ ഇവിടെ നിന്ന് കൊണ്ട് തന്നെ തന്‍റെ പ്രാധാന്യം തെളിയിക്കും എന്ന് പറഞ്ഞു.ഈ  സീസണില്‍ റിയല്‍  ബെറ്റിസില്‍ നിന്നും  ബാഴ്സയിലേക്ക് വന്ന ഫിര്‍പ്പോ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.ഈ സീസണില്‍ ജോര്‍ഡിആല്‍ബയ്ക്ക് പരിക്കേറ്റപ്പോള്‍ പോലും ടീമില്‍ ഇദ്ദേഹത്തിന് നല്ല കാലമല്ല.

 

പണ്ടത്തെ കോച്ച് ഏര്‍ണ്ണേസ്റ്റോ വല്‍വേറെഡേ ഉള്ളപ്പോള്‍ ജൂണിയര്‍ ഫിര്‍പ്പോയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ആല്‍ബയ്ക്ക് പരിക്കേറ്റപ്പോള്‍ ലെഫ്റ്റ് വിങ്ബാക്കായി സെമെഡോയിനെയാണ് വല്‍വേറെദെ ഉപയോഗിച്ചിരുന്നത്.പുതിയ കോച്ച് സെത്തിയെന്‍ വന്നിട്ടും സ്ഥിതി മെച്ചമൊന്നുമില്ല.സെത്തിയെന്‍ തന്‍റെ പഴയ ടീമിലെ കോച്ച് ആയിട്ടും ഫിര്‍പ്പോയ്ക്ക് തന്‍റെ പഴയ ഫോമിലേക്ക് എത്താന്‍ പറ്റുന്നില്ല.23 വയസ്സുള്ള ഫിര്‍പ്പോ ഭാവിയിലെ മികച്ച താരം ആവുമെന്ന് പല ഫുട്ബോള്‍ പണ്ഡിറ്റുകളും പറഞ്ഞിട്ടുണ്ട്.

 

Leave a comment