Foot Ball Top News

ഹാരി കെയിന്‍ റയല്‍ വാര്‍ത്തകള്‍ വീണ്ടും

April 11, 2020

ഹാരി കെയിന്‍ റയല്‍ വാര്‍ത്തകള്‍ വീണ്ടും

ടോട്ടന്‍ഹാം താരം ഹാരി കെയിനെ വീണ്ടും റയല്‍ മാഡ്രിഡ് സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍.റയല്‍ മാനേജര്‍ സിനദീന്‍ സീദാന്‍ തന്‍റെ ടീമില്‍ പുതിയ സ്ട്രൈക്കറെ എത്തിക്കാന്‍ നോക്കുന്നുണ്ടത്രേ.വാര്‍ത്തകള്‍ പറയുന്നത് ഇംഗ്ലണ്ട് താരം ഹാരി കെയിനാണ് റയല്‍ സൈന്‍ ചെയ്യാന്‍ സാധ്യതയുള്ള മുന്‍പന്തിയിലുള്ള താരം.പുതിയ യുവ താരമായ ഏര്‍ലിങ് ഹാലണ്ടും റയലിന്‍റെ റഡാറില്‍ ഉണ്ടെങ്കിലും പരിചയസംബന്നത നോക്കുകയാണെങ്കില്‍ ഹാരി കൈനിനാണ് സാധ്യത.

 

 

26 വയസ്സുള്ള ഹാരി കെയിന്‍ ഇപ്പോള്‍ പരിക്കിന്‍റെ പിടിയിലാണ്.അദ്ദേഹം ഈ സീസണില്‍  ആകെ 25 കളികളില്‍ നിന്നും 17  ഗോളുകള്‍ നേടി ടോട്ടന്‍ഹാം കിരീടങ്ങള്‍ ഒന്നും നേടാത്തതിനാല്‍  ഇംഗ്ലണ്ടിലെ പല മുതിര്‍ന്ന താരങ്ങളും കെയിന്‍   ടീം  വിടണം എന്ന് ഇതിന്  മുന്നേ പറഞ്ഞിട്ടുണ്ട്.

Leave a comment