കവാനി അറ്റ്ലറ്റിക്കോയിലെക്കോ; ക്ലൂ നല്കി കവാനിയുടെ മാതാവ്
യുറാഗ്വായന് താരം കവാനി അടുത്ത സീസണില്‍ സ്പാനിഷ് ക്ലബായ അറ്റ്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകാന്‍ സാധ്യത ഉണ്ടെന്നുള്ള ക്ലൂ നല്കി കവാനിയുടെ മാതാവ് ബെര്‍ട്ട ഗോമസ്.കഴിഞ്ഞ വിന്റര്‍ ട്രാന്സ്ഫരില് കവാനി പോയേക്കുമെന്ന് റൂമറുകള്‍ ഉണ്ടായിരുന്നു.കാവാനിക്ക് പിഎസ്ജിയുമായുള്ള കരാര്‍ തീര്‍ന്നതിനാല്‍ ഇനി ഫ്രീ ഏജന്റായി പോയേക്കും.
33 വയസ്സുള്ള കവാനി ഇപ്പൊഴും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്.ഈ സീസണില്‍ പിഎസ്ജിയിലേക്ക് വന്ന ഇകാര്‍ഡി നല്ല ഫോം ആയതിനാല്‍ കവാനിയുടെ സ്ഥാനം തുലാസിലായിരുന്നു.അവനെ ഇപ്പോഴും പല വലിയ ക്ലബുകളും വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വരുന്നുണ്ട്.അവന് സൌത്ത് അമേരിക്കയിലേക്ക് പോകുമെന്നുള്ള വാര്‍ത്ത തെറ്റാണ്,അവന് യൂറോപ്പിലോ അല്ലെങ്കില്‍ സ്പെയിനിലോ അടുത്ത സീസണില്‍ കളിക്കുന്നതായിരിക്കും ഇതാണ് ബെര്‍ട്ട ഗോമസ് പറഞ്ഞത്.






































