Foot Ball legends Top News

പെഡ്രോ മിഗ്വേൽ റീസെൻഡ്‌സ് എന്ന “പൗലെറ്റ” !!!

April 7, 2020

പെഡ്രോ മിഗ്വേൽ റീസെൻഡ്‌സ് എന്ന “പൗലെറ്റ” !!!

യൂസേബിയോക് ശേഷം പോർച്ചുഗൽ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ ആണ് പൗലെറ്റ. പോർച്ചുഗലിന്റെ രണ്ടായിരങ്ങളിലെ സുവർണ്ണ തലമുറയുടെ ഭാഗമായിട്ട് പോലും അധികമാരും തന്നെ പാടിപുകഴ്ത്താത്ത താരം എന്നാൽ പോർച്ചുഗൽ ഫുട്ബോളിന് ഒരുക്കലും മറക്കാൻ പറ്റാത്ത ഇതിഹാസം. ഒരു കംപ്ലീറ്റ് ഗോൾ സ്കോറെർ, പൗലെറ്റക് ശേഷം പോർച്ചുഗീസ് ഫുട്ബോളിന് ഇന്നും അത്തരമൊരു സ്‌ട്രൈക്കറെ കിട്ടിയിട്ടില്ല. 1997 മുതൽ 2006 വരെയായിരുന്നു പൗലെറ്റ പോർച്ചുഗൽ ടീമിന്റെ ഭാഗമായിരുന്നത് അന്നത്തെ പോർച്ചുഗലിന്റെ ഒന്നാം ചോയ്‌സ് സ്‌ട്രൈക്കറും താരം തന്നെയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ പോർച്ചുഗലിൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് പൗലെറ്റ. മികച്ച വേഗതയും ശാരീരിക ബലവും രണ്ട് കാല് കൊണ്ടും മികച്ച രീതിയിൽ ഷോട്ട് എടുക്കാനുള്ള ശേഷിയും ഹെഡറുകളിൽ ഉള്ള മികവും അന്നത്തെ യൂറോപ്പ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി പൗലെറ്റയെ മാറ്റി. 2000, 2004 യൂറോ കപ്പ് 2002, 2006 വേൾഡ് കപ്പ് എന്നി മേജർ ടൂർണമെന്റുകളിൽ പോർച്ചുഗലിനായി പൗലെറ്റ കളത്തിലിറങ്ങി. 2002 വേൾഡ് കപ്പിൽ പോളണ്ടിനെതിരെ പൗലെറ്റ ഹാട്രിക് നേടിയിരുന്നു. യൂസേബിയോക് ശേഷം ഒരു വേൾഡ് കപ്പ് മാച്ചിൽ പോർച്ചുഗലിനായി ഹാട്രിക് നേടുന്ന ആദ്യ താരമായിരുന്നു അന്ന് പൗലെറ്റ. പൗലെറ്റക് ശേഷം പിനീട് ഒരു പോർച്ചുഗൽ താരം വേൾഡ് കപ്പിൽ ഹാട്രിക് നേടുന്നത് 2019 ൽ സ്പെയിനിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. 2005 ഒക്ടോബർ 12 ന് യൂസേബിയോയുടെ 41 ഗോൾ മറികടന്ന് പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് പൗലെറ്റ സ്വന്തം പേരിൽ എഴുതി ചേർത്തു.

സാന്റ ക്ലാരയിൽ തുടങ്ങി കരിയറിൽ ഉടനീളം പല ക്ലബ്ബുകൾക് ആയി കളിച്ച പൗലെറ്റ ഏറ്റവും കൂടുതൽ കാലം ചിലവഴിച്ചത് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ക് ഒപ്പം ആയിരുന്നു. പിഎസ്ജിക്കായി 168 മത്സരങ്ങൾ കളിച്ച പൗലെറ്റ 76 ഗോളുകളും അവർക്കായി നേടി. മൂന്ന് സീസണിൽ ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറെർ ആയ താരം രണ്ട് തവണ ഫ്രഞ്ച് ലീഗിലെ പ്ലയെർ ഓഫ് ദി സീസൺ ആയും തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്‌ ഫുട്ബോൾ കരിയറിൽ മൊത്തം 459 മത്സരങ്ങളിൽ നിന്നായി താരം 224 ഗോളുകളും നേടി. 2006 ലോക കപ്പിന് ശേഷം പോർച്ചുഗൽ നാഷണൽ ടീമിൽ നിന്ന് പൗലെറ്റ വിരമിച്ചു. പൗലെറ്റ നാഷണൽ ടീമിൽ നിന്ന് വിരമിക്കുമ്പോൾ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡും താരം സ്വന്തം പേരിൽ ആക്കിക്കഴിഞ്ഞിരുന്നു. പിനീട് ആ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തു. പോർച്ചുഗലിനായി 88 മത്സരങ്ങളിൽ കളത്തിലിറങ്ങിയ പൗലെറ്റ 47 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. 2010 ൽ തന്റെ ക്ലബ്‌ ഫുട്ബോൾ ജീവിതവും പൗലെറ്റ അവസാനിപ്പിച്ചു. പോർച്ചുഗൽ ഇതിഹാസങ്ങളുടെ കണക്കെടുത്താൽ മുൻനിരയിൽ തന്നെ പൗലെറ്റയുടെ പേരും കാണും…

#PortugalFansKerala

Leave a comment