Foot Ball Top News

റഡോമിര്‍ ആന്‍റിക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റാമോസും ടൊറസും അടങ്ങുന്ന ഫുട്ബോള്‍ ലോകം

April 7, 2020

റഡോമിര്‍ ആന്‍റിക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റാമോസും ടൊറസും അടങ്ങുന്ന ഫുട്ബോള്‍ ലോകം

റഡോമിര്‍ ആന്‍റിക്ക് വളരെ പ്രശസ്തനായ ഒരു കോച്ചാണ്.എന്തെന്നാല്‍ തന്‍റെ കരിയറില്‍ റയല്‍ മാഡ്രിഡ്, ബാഴ്സലോണ,അറ്റ്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളെ പരിശീലിച്ചിട്ടുണ്ട്.സെര്‍ബിയന്‍ വംശജനായ ആന്‍റിക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച ഇഹലോകവാസം വെടിഞ്ഞു.71 വയസുള്ള അദ്ദേഹം 27 കൊല്ലം മാനേജരായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്പാനിഷ് ഫൂട്ബോളില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും ആദ്യമായിട്ട് പരീക്ഷിച്ചത് ഇദ്ദേഹമാണ്.

 

 

സ്പെയിനിലെ മുന്‍കിട ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും  ആറ്റ്ലറ്റിക്കോയ്ക്ക് നേടികൊടുത്ത ബഹുമതികളാണ് അദ്ദേഹത്തിനെ പ്രശസ്ഥനാക്കിയത്.1995-96 സീസണില്‍ സ്പാനിഷ് ലാലിഗയും കോപ്പ ഡെല്‍ റിയയും നേടികൊടുക്കാന്‍ അദ്ദേഹത്തിനായി.സ്പാനിഷ്  താരങ്ങളായ സെര്‍ജിയോ റാമോസ്,മുന്‍ ആറ്റ്ലറ്റിക്കോ താരം ഫെര്‍ണാണ്ടോ ടോറസ് എന്നിവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ആറ്റ്ലറ്റിക്കൊയെ ഇപ്പോഴുള്ള അവസ്ഥയില്‍ എത്തിക്കാന്‍ താങ്കള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ എല്ലാ അറ്റ്ലറ്റിക്കോ ആരാധകരുടെയും ഹൃദയത്തില്‍ ഉണ്ടെന്നും ടോറസ് ട്വീറ്റ് ചെയ്തു.

Leave a comment