Foot Ball Top News

ഞാന്‍ കണ്ട മികച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അകാദമി താരം റാഷ്ഫോര്‍ഡാണ്; യുവാന്‍ മാട്ട

April 7, 2020

ഞാന്‍ കണ്ട മികച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അകാദമി താരം റാഷ്ഫോര്‍ഡാണ്; യുവാന്‍ മാട്ട

സ്പാനിഷ് താരമായ യുവാന്‍  മാട്ട ആദ്യമായി മാര്‍ക്കസ് റാഷ്ഫോര്‍ഡ്  പരിശീലിക്കുന്നത് കണ്ടപ്പോള്‍ താന്‍ മറ്റൊരു യുണൈറ്റഡ് താരമായ ആന്ദ്രെ ഹേരേരയുമായുമായി നടത്തിയ സംഭാഷണം ഓര്‍ത്തെടുക്കുകയുണ്ടായി.താന്‍ കണ്ടത്തില്‍ വച്ച് മികച്ച യുണൈറ്റഡ് അക്കാദമി താരം  റാഷ്ഫോര്‍ഡാണ് എന്ന് അന്ന് പറഞ്ഞതായി  അദ്ദേഹം ഓര്‍ത്തെടുത്തു.ഈ അടുത്ത്  മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നടന്ന ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഈ കാര്യം പുറത്ത് വിട്ടത്.

റാഷ്ഫോര്‍ഡിന്‍റെ ആദ്യ പരിശീലനം കഴിഞ്ഞപ്പോള്‍ ഹേരേര തന്‍റെ അടുത്ത് വന്ന് പറഞ്ഞു,അവന്‍ വളരെ അധികം പ്രതിഭ ശാലിയാണ്,തീര്‍ച്ചയായും ഇവന്‍ സീനിയര്‍ ടീമിലേക്ക് വരുമെന്നും ഹേരേര പറഞ്ഞതായി മാട്ട ഓര്‍മിക്കുന്നു.പുതിയ താരമായ ബ്രൂണോ ഫെര്‍ണാണ്ടെസ് ഓല്‍ഡ് ട്രാഫോര്‍ഡിലെ കണ്ണിലുണ്ണിയാണെന്നും  വന്നിട്ട് കുറച്ചായിട്ടുള്ളൂ എങ്കിലും ആരാധകരെ കൈയിലെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നും മാട്ട കൂട്ടിച്ചേര്‍ത്തു.

Leave a comment