Foot Ball Top News

മോഡ്രിച്ച് ആണ് തന്‍റെ പ്രചോദനം; ടോനാളി

April 7, 2020

മോഡ്രിച്ച് ആണ് തന്‍റെ പ്രചോദനം; ടോനാളി

പുതുയുഗ പിര്‍ലോ എന്നാണ് യുവ താരമായ സന്ദ്രോ ടോനാളിക്ക്  ഫുട്ബോള്‍ ആരാധകര്‍ നല്‍കിയ  പേര്.അദ്ദേഹത്തിന്റെ ശൈലിയും  മുന്‍ ഇറ്റാലിയന്‍ ലെജന്‍ഡ് പിര്‍ലോയുടെ ശൈലിയും വളരെ അധികം സാമ്യതയുണ്ട്.മുന്‍ നിര ക്ലബുകളായ പിഎസ്ജി,ലിവര്‍പ്പൂള്‍,ജുവന്‍റസ് എന്നിവര്‍ ഇദ്ദേഹത്തിന്റെ പിന്നാലേ കൂടിയിട്ട് കുറച്ചധികമായി.എന്നാല്‍ ടോനലി ഈ അടുത്ത് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ തന്‍റെ പ്രചോദനം റയല്‍ താരം ലൂക്കാ മോഡ്രിചാണ് എന്ന് പറഞ്ഞു.

19 വയസുള്ള ബ്രെഷ്യന്‍ മിഡ്ഫീല്‍ഡറുടെ ജെന്നാരോ ഗട്ടുസോയുടെ വന്‍ ആരാധകനാണ്.ഇപ്പോഴുള്ള കളിക്കാരില്‍  മോഡ്രിച്ച് തന്നെ വളരെ അധികം സ്വാധീനിക്കുന്നെന്നും താന്‍ അദ്ദേഹത്തെ വളരെ  അധികം ആരാധിക്കുന്നു എന്നും പറഞ്ഞു.പിര്‍ലോയുമായുള്ള താരതമ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ഇരുവരുടെയും ഹെയര്‍സ്റ്റൈല്‍ ഒരുപോലെ ഉള്ളത് കൊണ്ടാവാം ഇങ്ങനെ ഒരു വര്‍ത്തമാനം ഉണ്ടായത് എന്നും കൂട്ടിച്ചേര്‍ത്തു.

Leave a comment