Editorial Foot Ball Top News

ഐസക് ഹെയ്ഡൻ – ന്യൂകാസിലിന്റെ വാഴ്ത്തപെടാത്ത നായകൻ

April 6, 2020

author:

ഐസക് ഹെയ്ഡൻ – ന്യൂകാസിലിന്റെ വാഴ്ത്തപെടാത്ത നായകൻ

കാൽപ്പന്തുകളിയിലെ ഏറ്റവും നന്ദികെട്ട ജോലി ഗോൾ കീപ്പറുടെതാണെന്ന് കേട്ടിട്ടുണ്ട്.അതിൽ നിന്നും പ്രകടമായ വ്യത്യാസമൊന്നും ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ കാര്യത്തിലും കാണാൻ കഴിയില്ല.കയ്യടികളും പുകഴ്ത്തലുകളും കിട്ടുന്ന കാര്യത്തിൽ ഏറ്റവും ഒടുവിലാണ് അവരുടെ സ്ഥാനം,കളിമികവിനൊപ്പം നിഷ്‌കളങ്കഭാവങ്ങളുള്ള കാന്റെയോ വ്യത്യസ്തമായ ആറ്റിറ്റ്യൂഡ് കൈമുതലായ കാസിമറോയോ അങ്ങനെ ചുരുക്കം ചിലർ വേറിട്ടുനിന്നാലായി

എന്റെ ന്യൂകാസിൽ യുണൈറ്റഡ് ടീമിലുമുണ്ട് ഫാൻസ്‌ ഫേവറിറ്റ് അല്ലാത്തൊരു ഡിഫൻസീവ് മിഡ്ഫീൽഡർ,കാർഡുകൾ കിട്ടുമ്പോഴും കളി തോക്കുമ്പോഴും ഇമ്പാക്ട് ഉണ്ടാക്കാത്തവൻ എന്നപേരിൽ ചില ഫാൻസ്‌ അയാളെ ക്രൂരമായി വിമർശിക്കുന്നതും കണ്ടിട്ടുണ്ട്.എന്നാൽ ഡിഫൻസീവ് സിസ്റ്റത്തിൽ കളിക്കുന്ന ബ്രൂസിന്റെ ന്യൂകാസിൽ ടീമിന്റെ പ്ലെയേഴ്സ് ലിസ്റ്റിലെ സ്ഥിരക്കാരനാണ് ഐസക് ഹെയ്ഡൻ,കഴിഞ്ഞ 2 സീസണുകളിലായി പെർഫോമൻസിന്റെ കാര്യത്തിൽ ടീമിൽ ഏറ്റവും മെച്ചപ്പെട്ടവനാണീ നീളക്കാരൻ

2 സെൻട്രൽ മിഡ്ഫീൽഡർമാരുമായാണ് ന്യൂകാസിലിന്റെ കളി,ബോൾ പ്ലെയിങ്&ബോൾ വിന്നിങ് എന്നീ ഡബിൾ പിവട്ട് സിസ്റ്റം,ബോൾ വിന്നിങ് ചുമതലയുള്ള ഹെയ്ഡൻ ടീമിൽ ഏറ്റവും കൂടുതൽ ടാക്കിൾ വിൻ ശരാശരിയുള്ള ആളാണ്.പാസിങ്ങിലും ആളിന്റെ പാസ് കംപ്ലീഷൻആവറേജ്മുമ്പത്തേക്കാളും ഭേദപ്പെട്ടിട്ടുമുണ്ട്.

CM, CDM, RWB, RCB &LCB വേർസിറ്റാലിറ്റി
കൈമുതലായുള്ള ഹെയ്ഡൻ ഇതിലെ ഏത് റോളിലും തിളങ്ങുമെന്നത് പ്രൂവ് ചെയ്തത് ടീമിനാശ്വാസകരമാകുന്നുണ്ട്.റെലഗേഷൻ സോണിന്റെ പുറത്ത് ടീം നിൽക്കുന്നതിൽ ഹെയ്ഡന്റെ റോൾ ചില്ലറയൊന്നുമല്ല.Rice,മ്കറ്റോമാനി ലെവലിലേക്കൊന്നും ഉയർത്തപ്പെടാനുള്ള ആളല്ലെങ്കിലുംinterceptions, tackles, tackles won,no errors leading to a goal എന്നിവയിലൊക്കെ ഐസക്കിന്റെ തട്ടാണ് തന്നിരിക്കുന്നത്,ക്ലിയറൻസ്,ഏരിയൽ എബിലിറ്റി എന്നിവയിലൊക്കെ മറ്റവർ മികവ് പുലർത്തുന്നു.ഡിസിപ്ലിനറി റെക്കോർഡ് ഹെയ്ഡന്റെത് ഇക്കൊല്ലം മോശമാണ്..

ആഴ്‌സണലിൽ നിന്ന് ലോണിൽ ഹൾ സിറ്റിയിൽ പോയി പ്ളേമേക്കർ റോളിൽ വരെ തിളങ്ങിയ ഈ 25 കാരൻ പരാതികളും പരിഭവങ്ങളുമില്ലാതെ തന്റെ ജോലി ചെയ്യുന്നു.ചെൽസിക്കെതിരെയുള്ള ഇഞ്ചുറി ടൈം വിന്നറിലൂടെ 3 നിർണായക പോയിന്റ് നേടിത്തന്ന ഐസക് ഹെയ്ഡൻ 108 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 5 തവണ വല ചലിപ്പിച്ചിട്ടുമുണ്ട്

Isaac Hayden -Newcastle’s unsung hero❤️

Leave a comment