Foot Ball Top News

ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ കളി സ്കോള്‍സുമായി സാമ്യമുണ്ട്;ബ്രയാന്‍ റോബ്സണ്‍

April 4, 2020

ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ കളി സ്കോള്‍സുമായി സാമ്യമുണ്ട്;ബ്രയാന്‍ റോബ്സണ്‍

മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്  താരമായ ബ്രയാന്‍ റോബ്സണ്‍ ക്ലബിന്‍റെ പുതിയ  സൈനിങ്ങായ ബ്രൂണോ ഫെര്‍ണാണ്ടസിനെ വാനോളം പുകഴ്ത്തുകയാണ്.ബ്രൂണോയെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ണ്ടായ പോള്‍ സ്കോള്‍സുമായാണ് താരതമ്യം.മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനായിരുന്നു റോബ്സണ്‍.ഈ സീസണിലെ വിന്‍റര്‍ ട്രാന്‍സഫറിലാണ് ബ്രൂണോ പോര്‍ച്ചുഗീസ് ക്ലബായ സ്പോര്‍ട്ടിങ് സിപിയില്‍  നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയത്.

 

 

യുണൈറ്റഡിലേക്ക് വന്നതിന് ശേഷം ആരാധകരുടെ പ്രിയപ്പെട്ട താരമായി ബ്രൂണോ മാറുകയും ചെയ്തു.രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി മന്ത് ഫെബ്രുവരിയില്‍ നേടുകയും ചെയ്തു.മാര്‍ച്ചില്‍ യുണൈറ്റഡിന്‍റെ പ്ലേയര്‍ ഓഫ് ദി മന്ത് അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി.അദ്ദേഹം യുണൈറ്റഡ് കളിക്കാരുമായി നല്ല രീതിയില്‍ പെരുമാറുകയും,അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ പ്രശംസ അര്‍ഹിക്കുന്നതാണ് എന്നും റോബ്സണ്‍ അഭിപ്രായപ്പെട്ടു.

Leave a comment