Foot Ball Top News

റൊണാള്‍ഡോ ഒരു പ്രതിഭാസം, എന്നാല്‍ തനിക്ക് മെസ്സിയെ മതിയെന്ന് കക്ക

April 4, 2020

റൊണാള്‍ഡോ ഒരു പ്രതിഭാസം, എന്നാല്‍ തനിക്ക് മെസ്സിയെ മതിയെന്ന് കക്ക

മുന്‍ റയല്‍ മാഡ്രിഡ് താരമായ കക്ക ഇപ്പോഴത്തെ മികച്ച താരം മെസ്സിയോ റൊണാള്‍ഡോയോ എന്ന ചോദ്യത്തിന് താന്‍ മെസ്സിയുടെ ഒപ്പമാണെന്ന് വ്യക്തമാക്കി. മുന്‍ ബ്രസീലിയന്‍ താരമായ കക്ക മെസ്സി ഒരു ജീനിയസ് ആണെന്നും അദ്ദേത്തിന്റെ കളി തീര്‍ത്തും അവിശ്വസനീയമാണെന്നും  അഭിപ്രായപ്പെട്ടു.

 

കക്ക 2009 മുതല്‍ 2013 വരെ റയലില്‍ റൊണാള്‍ഡോയുടെ കൂടെ കളിച്ചിട്ടുണ്ട്,റൊണാള്‍ഡോ ഏത് സമയവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു യന്ത്രമാണെന്നും അദ്ദേഹം മാനസികമായും  ശാരീരികമായും വളരെ അധികം കരുത്തനാണെന്നും കക്ക അഭിപ്രായപെട്ടു.ഫിഫയ്ക്ക് വേണ്ടി  ഇന്സ്ടഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കക്ക ഇന്‍റര്‍വ്യൂ നല്‍കിയത്.2007 ഇല്‍ മികച്ച   ഫുട്ബോള്‍ താരത്തിനുള്ള ബലോന്ദിയോര്‍ പുരസ്കാരം കക്ക സ്വന്തമാക്കിയിട്ടുണ്ട്.പിന്നീട് എസി മിലാനില്‍ നിന്നും കക്ക റയലിലേക്ക് പോകുകയായിരുന്നു.

Leave a comment