Foot Ball Top News

അഗ്യൂറോയുടെ വരവിനായി ഇന്‍ഡെപെണ്ടേയിന്‍റെ കാത്തിരിക്കുന്നു

April 1, 2020

അഗ്യൂറോയുടെ വരവിനായി ഇന്‍ഡെപെണ്ടേയിന്‍റെ കാത്തിരിക്കുന്നു

മാഞ്ചെസ്റ്റര്‍ സിറ്റി താരമായ അഗ്യൂറോയുടെ വരവിനായി അദ്ദേഹത്തിന്റെ മുന്‍ കാല ക്ലബായ ഇന്‍ഡെപെണ്ടേയിന്‍റെ കാത്തിരിക്കുന്നു എന്ന് ക്ലബ് ഹെഡ് കോച്ച് ലൂകാസ് പുസിനേരി പറഞ്ഞു.അഗ്യൂറോയുടെ ഒപ്പം ഇന്‍ഡെപെണ്ടേയിന്‍റെയില്‍  പ്രവര്‍ത്തിച്ച പരിചയം പുസിനേരിക്കുണ്ട്.2006ഇല്‍ അറ്റ്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്നതിന് മുന്‍പ് അഗ്യുറോ  ഇന്‍ഡെപെണ്ടേയിന്‍റെയുടെ യൂത്ത് അകാദമി പ്ലേയെറായിരുന്നു.അഞ്ച് കൊല്ലത്തിന് ശേഷം അദ്ദേഹം മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറി.

 

അഗ്യുറോയെ മാത്രമല്ല എസി മിലാന്‍ താരമായ ലൂക്കാസ് ബിഗ്ലിയയും ടീമിലേക്ക് തിരിച്ച് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പുസിനേരി കൂടിച്ചേര്‍ത്തു. ഈ രണ്ട് താരങ്ങളുമായി തനിക്ക് വളരെ നല്ല സുഹൃത്ബന്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2021ഇല്‍ സിറ്റിയുമായുള്ള കോണ്ട്രാക്റ്റ് തീരുന്ന അഗ്യുറോ തന്‍റെ പൂര്‍വ ക്ലബായ ഇന്‍ഡെപെണ്ടേയിന്‍റെയിലേക്ക്  തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

 

 

Leave a comment