Foot Ball Top News

ലംപാര്‍ഡിന് ചെല്‍സിയെ തിരികെ കൊണ്ടുവരാന്‍ സിയേക്കിനെ മാത്രം കൊണ്ടുവന്നാല്‍ പോര;ജറോസിക്ക്

March 28, 2020

ലംപാര്‍ഡിന് ചെല്‍സിയെ തിരികെ കൊണ്ടുവരാന്‍ സിയേക്കിനെ മാത്രം കൊണ്ടുവന്നാല്‍ പോര;ജറോസിക്ക്

പണ്ടത്തെ  ചെല്‍സിയുടെ പ്രതാപം വീണ്ടെടുക്കാന്‍ ഫ്രാങ്ക് ലംപാര്‍ഡിന് ഹക്കിം സിയേക്കിനെ മാത്രം സൈന്‍ ചെയ്താല്‍ നടക്കിലെന്ന് മുന്‍ ചെല്‍സി താരമായ  ജിറി ജറോസിക്ക്.ഇതുവരെയുള്ള ലംപാര്‍ഡിന്‍റെ പ്രകടനത്തില്‍ താന്‍ സന്തോഷാവനാണെന്നും എന്നാല്‍ മികച്ച ടീം ഉണ്ടാക്കാന്‍ ഇനിയും നല്ല താരങ്ങളെ ക്ലബിലെത്തികണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിന് വേണ്ടി പൊരുതുകയാണ്.ട്രാന്‍സ്ഫര്‍ ബാന്‍ ലഭിച്ചതിനാല്‍ കഴിഞ്ഞ സമ്മറിലും ഈ  വിന്‍റര്‍ ട്രാന്‍സ്ഫറിലും ആരെയും സൈന്‍ ചെയ്യാന്‍ ചെല്‍സിക്ക് കഴിങ്ങിരുന്നില്ല.ടീം മെച്ചപ്പെടണമെങ്കില്‍ ഡോര്ട്മുണ്ട് താരമായ ജാഡെന്‍ സഞ്ചോവിനെയും, ലേസസ്റ്റര്‍ സിറ്റിയിലെ ബെന്‍ ചില്‍വേല്‍ പോലുള്ള കളിക്കാരെ കൊണ്ടുവരണം.പിന്നെ അദേഹത്തിന്‍റെ ജോലി അത്രക്ക് അങ്ങോട്ട് എളുപ്പമാകാനും സാധ്യതയില്ല, ചെല്‍സിയെ പോലെ വലിയ ഒരു ക്ലബില്‍  ജോലി നോക്കുന്നത് വലിയ തലവേദന ആണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

Leave a comment