Foot Ball Top News

വലന്‍സിയ താരത്തിനെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍

March 28, 2020

വലന്‍സിയ താരത്തിനെ സൈന്‍ ചെയ്യാനൊരുങ്ങി ലിവര്‍പൂള്‍

20 വയസ്സായ ഫെറാന്‍ ടൊറാസ്സിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി   ഇംഗ്ലീഷ്  ക്ലബായ  ലിവര്‍പൂള്‍.സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ പുറകെയുണ്ട്.എന്നാല്‍ വാര്‍ത്തകള്‍ ശെരിയാണെങ്കില്‍ ലിവര്‍പൂളായിരിക്കും ഇദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ പോകുന്നത്.വലന്‍സിയ ചോദിക്കുന്ന പണം നല്‍കാന്‍ ലിവര്‍പൂള്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെറാന്‍ ടോറെസിന്  വലന്‍സിയ ഇട്ടിരിക്കുന്ന വില 30 മില്യണ്‍ യൂറോയാണ്.

വലന്‍സിയയില്‍   ഫെറാന്‍ ടോറസ് കളിക്കുന്നത് റൈറ്റ് വിങ്ങര്‍  ആയാണ്.വേറെ  നാടകീയ സംഭവങ്ങള്‍ ഒന്നും നടന്നിലെങ്കില്‍ അടുത്ത സമ്മറില്‍ ടോറസ് ലിവര്‍പൂളിലേക്ക് എത്തിയേക്കുമെന്നാണ് പ്രമുഘ കായിക ചാനലായ സ്പോര്‍ട്ട്1 പറഞ്ഞത്.ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ 20 വയസ്സ് പൂര്‍ത്തിയാക്കിയ ടോറസ് സ്പാനിഷ് അണ്ടര്‍ 21 നാഷണല്‍ ഫുട്ബോള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Leave a comment