റയലിലേക്ക് പോകുമോ കെവിന്‍ ഡിബ്രൂയ്നെ
ബെല്‍ജിയന്‍ മാഗസിനായ സ്പോര്‍ട്ട് നല്‍കിയ വാര്‍ത്ത അനുസരിച്ച് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്രധാന താരമായ കെവിന്‍ ഡിബ്രൂയ്നെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ സാധ്യത.അടുത്ത രണ്ട് സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ബാന്‍ നേരിടുന്നതിനാല്‍ ഡിബ്രൂയ്നെയ്ക്ക് സിറ്റിയില്‍ നില്‍ക്കാന്‍ താല്‍പര്യം തീരെ ഇല്ലത്രേ.
താരത്തിന് റയല്‍ മാഡ്രിഡിലേക്ക് പോകുവാനും ഏറെ താല്‍പര്യം ഉണ്ടത്രേ.റയല്‍ ഡിബ്രൂയ്നെയ്ക്ക് നല്കാന്‍ ഉദേശിക്കുന്ന വില 150 മില്യണ്‍ യൂറോയാണ്.യുവെഫയുടെ സസ്പെന്‍ഷനെതിരെ സിറ്റി അപ്പീല്‍ നല്കിയിട്ടുണ്ട്.ഇത് വിജയിച്ചാല്‍ ഡിബ്രൂയ്നയെ പിടിച്ച് നിര്‍ത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ആയേക്കും.എന്നാല്‍ ഇത് വെറും ട്രാന്‍സ്ഫര്‍ റൂമറവാനും സാധ്യത ഉണ്ട്.എന്തെന്നാല്‍ തന്‍റെ പ്രിയപ്പെട്ട ആശാനെ വെറുപ്പിച്ചുകൊണ്ട് റയലിലേക്ക് പോകാന്‍ ഡിബ്രൂയ്നെ തയ്യാറാവുമോ എന്നും സംശയമുണ്ട്.






































