Foot Ball Top News

മെസ്സിയേ പോലെ തന്നെ ഒരിതിഹാസമാണ് ഇനിയേസ്റ്റ;ലൂയി എണ്‍റിക്വേ

March 28, 2020

മെസ്സിയേ പോലെ തന്നെ ഒരിതിഹാസമാണ് ഇനിയേസ്റ്റ;ലൂയി എണ്‍റിക്വേ

അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞാല്‍ തന്നെ അദ്ഭുതപ്പെടുത്തിയിട്ടുളത്ത് സ്പെയ്ന്‍ താരം ആന്ദ്രെയസ് ഇനിയേസ്റ്റായണ് എന്ന് ബാഴ്സയുടെ മുന്‍ കോച്ച് ലൂയി എണ്‍റിക്വേ.ലൂയി എണ്‍റിക്വേ 2014 മുതല്‍ 2017 വരെ ബാഴ്സയുടെ മാനേജറായിരുന്നു.സ്പാനിഷ് നാഷണല്‍ ടീമിന്‍റെ ഫേസ്ബുക്ക് പേജില്‍ നടന്ന ചോദ്യോത്തര വേളയിലാണ് അദ്ദേഹം തന്‍റെ മനസ്സ് തുറന്നത്.

 

തന്‍റെ കരിയറില്‍ വച്ച് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ലിയോ മെസ്സിയാണ്.ഞാന്‍   കളിക്കാരനായപ്പോഴും കോച്ചയപ്പോഴും തന്നെ ഒരേപോലെ വിസ്മയിപ്പിച്ചതും അദ്ദേഹം തന്നെ.അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ പറയേണ്ടത് ആന്ദ്രെയസ് ഇനിയേസ്റ്റയാണ്.അദേഹവും മെസ്സിയും കളിക്കുന്നത് കാണാന്‍ തന്നെ രസമാണ്.പിന്നെ ബാഴ്സയ്ലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ബാഴ്സ ബോര്‍ഡുമായി വളരെ നല്ല ബന്ധമാണ് തനിക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

Leave a comment