Foot Ball Top News

ടോട്ടന്‍ഹാം താരം ടാങ്ഗുയ് ന്ദോംബേലെയേ ടീമിലെത്തിക്കാന്‍ ബാഴ്സ

March 27, 2020

ടോട്ടന്‍ഹാം താരം ടാങ്ഗുയ് ന്ദോംബേലെയേ ടീമിലെത്തിക്കാന്‍ ബാഴ്സ

ടോട്ടന്‍ഹാമിലെ ഫ്രഞ്ച് താരമായ ടാങ്ഗുയ് ന്ദോംബേലെയേക്കു ഈ സീസണ്‍ അത്ര മികച്ചതായിരുന്നില.23 വയസുള്ള താരം ഈ സീസണില്‍ ഫസ്റ്റ് ടീമില്‍ ഇടം നേടാനാകാതെ ടോട്ടന്‍ഹാം ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.എന്നാല്‍ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഇദേഹത്തെ ടീമിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ.

 

ടാങ്ഗുയ് ന്ദോംബേലെ പോലെയൊരു മിഡ്ഫീല്‍ഡറെ ബാഴ്സ എങ്ങനെ ഉപയോഗിക്കും എന്നത് എല്ലാ ആരാധകര്‍ക്കും ആകാംഷ നല്‍കുന്നതായിരിക്കും.അനവധി ഇഞ്ചുറികളും ഇദേഹത്തിനെ ഈ സീസണില്‍ വലയിപ്പിച്ചു.ഇത് വെറും വാര്‍ത്തയായി നിലനില്‍കാനും സാധ്യതകള്‍ ഏറെയാണ്.എന്തെന്നാല്‍ നമ്മുക്കറിയാം നെയ്മറെയും ലോവ്തരോ മാര്‍ട്ടിനേസിനെയും ടീമിലെത്തിക്കാന്‍ ഈ സമ്മറില്‍ ബാഴ്സ രണ്ടും കല്‍പ്പിച്ചിറങ്ങും.ഈ രണ്ടു സൈനിംഗ് നടത്താന്‍ തന്നെ സ്വപ്നതുല്യമായ ഒരു സംഗ്യ തന്നെ വേണ്ടി വരും,ഇതിനിടയില്‍ അതും മിഡ്ഫീല്‍ഡേഴ്സ് തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ബാഴ്സയില്‍  ടാങ്ഗുയ് ന്ദോംബേലെയേ വാങ്ങുമോ എന്ന് കണ്ടറയണം.

Leave a comment