സ്റ്റര്‍ലിങ് ലിവര്‍പ്പൂള്‍ വിട്ടത് പണത്തിന് വേണ്ടിയല്ല;ബ്രണ്ടന്‍ റോഡ്ജേഴ്സ്
യുവ ഇംഗ്ലിഷ് ഫുട്ബോള്‍ താരമായ റഹീം സ്റ്റര്‍ലിങ് ലിവര്‍പ്പൂള്‍ വിട്ട് മാഞ്ചെസ്റ്റെര്‍ സിറ്റിയിലേക്ക് പോയത് പണം കണ്ടല്ലെന്ന് സ്റ്റര്‍ലിങ്ങിന്‍റെ പഴയ ലിവര്‍പ്പൂള്‍ കോച്ച് ബ്രണ്ടന്‍ റോഡ്ജേഴ്സ്.പണത്തിന് വേണ്ടി ആയിരുന്നെങ്കില്‍ അവന്‍ ലിവര്‍പൂളില്‍ നിന്നേനെ.2015ഇല്‍ ലിവര്‍പൂളില്‍ നിന്നും 49 മില്യണ്‍ യൂറോയ്ക്ക് സ്റ്റര്‍ലിങ് മാഞ്ചെസ്റ്റെര്‍ സിറ്റിയിലേയ്ക്ക് ചേക്കേറി.അന്ന് ഒരിങ്ഗ്ലീഷ് താരത്തിനു ലഭിച്ച റെകോര്‍ഡ് തുകയായിരുന്നു അത്.
അന്ന് 20 വയസുള്ള സ്റ്റര്‍ലിങ് പോയതില്‍ ലിവര്‍പൂള്‍ ആരാധകര്‍ തകര്‍ന്ന് പോയിരുന്നു.അപ്പോള്‍ ലിവര്‍പൂളില്‍ സ്റ്റര്‍ലിങിനെ ഭാവി വാഗ്ദാനമായി എല്ലാ താരങ്ങളും വാനോളം പുകഴ്ത്തിയിരുന്നു. അവന്‍ പോയത് എന്തായാലും നന്നായി എന്നും ,അവന്‍റെ ഫുട്ബോള്‍ കളിക്കുന്ന ടെക്നിക്ക് വരെ മാറിയെന്നും, സിറ്റി കോച്ച് പെപ് അവനെ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്നും റോഡ്ജേഴ്സ് കൂട്ടിച്ചേര്‍ത്തു.






































